x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരണത്തിലും ഒരുമിച്ച് ദന്പതികൾ

വെബ് ഡെസ്ക്
Published: August 17, 2026 11:24 PM IST | Updated: August 17, 2026 11:24 PM IST

കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് - ഷെ​​​ര്‍ലി കു​​​ര്യ​​​ന്‍

പാ​​​ലാ: ഭ​​​ര്‍ത്താ​​​വി​​​ന്‍റെ സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ക്കി​​ടെ ഭാ​​​ര്യ കു​​​ഴ​​​ഞ്ഞു വീ​​​ണു മ​​രി​​ച്ചു. പാ​​​ലാ പു​​​ത്ത​​​ന്‍പ​​​ള്ളി​​​ക്കു​​​ന്ന് വാ​​​ഴ​​​യി​​​ല്‍ കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് (കു​​​ര്യ​​​ച്ച​​​ന്‍ -73), ഭാ​​​ര്യ ഷെ​​​ര്‍ലി കു​​​ര്യ​​​ന്‍ (71) എ​​​ന്നി​​വ​​രാ​​​ണ് മ​​​ര​​​ണ​​​ത്തി​​​ലും ഒ​​​രു​​​മി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് കു​​​ര്യ​​​ച്ച​​​ന്‍ മ​​​രി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു​​​ള്ള ബ​​​ന്ധു​​​ക്ക​​​ള്‍ എ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​ന്ന​​ലെ രാ​​​വി​​​ലെ 11ന് ​​​സം​​​സ്‌​​​കാ​​​രം തീ​​​രു​​​മാ​​​നി​​​ച്ചു. ച​​ട​​ങ്ങി​​നി​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​യു​​​ട​​​ന്‍ത​​​ന്നെ ഷെ​​ർ​​ലി​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ച് പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​ക​​​ള്‍ ന​​​ല്‍കി​​​യ​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​ള്ളി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചു. എ​​​ന്നാ​​​ല്‍ കു​​​ര്യ​​​ച്ച​​​ന്‍റെ സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ള്‍ ന​​​ട​​​ക്കു​​​മ്പോ​​​ള്‍ത​​​ന്നെ ഷെ​​ർ​​ലി​​യു​​ടെ മ​​ര​​ണ​​വി​​​വ​​​രം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ലാ​​​യി​​​ലെ ആ​​​ദ്യ​​​കാ​​​ല വ്യാ​​​പാ​​​രി​​​യും കൊ​​​റി​​​യ​​​ര്‍ സ്ഥാ​​​പ​​​ന ഉ​​​ട​​​മ​​​യു​​​മാ​​​യി​​​രു​​​ന്നു വാ​​​ഴ​​​യി​​​ല്‍ കു​​​ര്യ​​​ച്ച​​​ന്‍. എ​​​ട​​​ത്വാ-​​​പ​​​ച്ച കാ​​​വി​​​ല വീ​​​ട്ടി​​​ല്‍ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് ഷെ​​​ര്‍ലി.

ഷെ​​​ര്‍ലി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. തു​​​ട​​​ര്‍ന്ന് 11ന് ​​​ഭ​​​വ​​​ന​​​ത്തി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്കു​​​ശേ​​​ഷം പാ​​​ലാ സെ​​​ന്‍റ് ജോ​​​ര്‍ജ് ളാ​​​ലം പു​​​ത്ത​​​ന്‍പ​​​ള്ളി​​​യി​​​ലെ ക​​​ല്ല​​​റ​​​യി​​​ല്‍ ഭ​​​ര്‍ത്താ​​​വി​​​നൊ​​​പ്പം ത​​​ന്നെ സം​​​സ്‌​​​ക​​​രി​​​ക്കും. മ​​​ക്ക​​​ള്‍: ഏ​​​യ്ഞ്ച​​​ല കു​​​ര്യ​​​ന്‍ (അ​​​ഞ്ജു), അ​​​ന്നാ കു​​​ര്യ​​​ന്‍, എ​​​ബി കു​​​ര്യ​​​ന്‍. മ​​​രു​​​മ​​​ക്ക​​​ള്‍: ലി​​​യോ മൈ​​​ക്കി​​​ള്‍ പ​​​റ​​​മു​​​ണ്ട​​​യി​​​ല്‍ മേ​​​തി​​​രി, ജോ​​​ണ്‍ വി​​​ന്‍സ​​​ന്‍റ് ക​​​ണ്ടി​​​രി​​​ക്ക​​​ല്‍ തൊ​​​ടു​​​പു​​​ഴ, സോ​​​നാ മാ​​​ത്യു കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ മു​​​ട്ടു​​​ചി​​​റ.

Tags : death

Recent News

Corehub Up