x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഹോ​ട്ട​ല്‍മു​റി​യി​ല്‍ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍


Published: June 20, 2026 09:53 PM IST | Updated: June 20, 2026 09:53 PM IST

മൂ​ന്നാ​ര്‍: ഹോ​സ്റ്റ​ലി​ൽ​നി​ന്ന് സ്‌​കൂ​ളി​ലേ​ക്കു പോ​യ സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ര​ണ്ടു പേ​ര്‍ പോ​ലീ​സ് പി​ടി​യി​ൽ. പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി എ​ത്തി​യി​ട്ടി​ല്ല. സു​രേ​ഷ് (22) ആ​ണ് മ​റ്റൊ​രാ​ള്‍. ഇ​രു​വ​രും ത​മി​ഴ്‌​നാ​ട് ദി​ണ്ഡു​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​ണ്. മൂ​ന്നാ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ടൈ​ക്ക​നാ​ലി​ല്‍​വ​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി എ​ത്താ​ത്ത പ​തി​നേ​ഴു​കാ​ര​നെ തൊ​ടു​പു​ഴ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി​ക​ള്‍ മൂ​ന്നാ​റി​ല്‍ എ​ത്തി​യ ശേ​ഷ മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ലു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹോ​സ്റ്റ​ലി​ല്‍​നി​ന്നു സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ള്‍ അ​വ​രെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടു ദി​വ​സ​ത്തോ​ളം താ​മ​സി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ദി​വ​സം പെ​ണ്‍​കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ എ​ത്താ​തി​രു​ന്ന​തോ​ടെ സം​ശ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍​ത​ന്നെ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ര്‍ പോ​ലീ​സ് ഉ​ട​ന്‍​ത​ന്നെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ എ​ത്തി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.

Tags : Couples arrested Nattuvishesham Distric News

Recent News

Corehub Up