x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് കോ​ഴ്‌​സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം: മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍


Published: June 7, 2026 05:49 AM IST | Updated: June 7, 2026 05:49 AM IST

എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ക്‌​ടോ​റി​യ 2026 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ​ന്‍.

കോ​ഴി​ക്കോ​ട്:​ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​തി​വേ​ഗ​ത്തി​ലു​ള്ള മാ​റ്റ​മാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് കോ​ഴ്‌​സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍.

എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ​യ​ന്‍​സ് ഇ​ന്‍​സ്പ​യ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ക്‌​ടോ​റി​യ 2026 പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്വ​ന്തം ക​ഴി​വു​ക​ളും പ​രി​മി​തി​ക​ളും മ​ന​സ്സി​ലാ​ക്കി​യാ​വ​ണം കോ​ഴ്‌​സു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ആ​ഗോ​ള ത​ല​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്.

അ​തി​ന​നു​സ​രി​ച്ച് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ളെ മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ന്‍ സാ​ധി​ക്കും. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​രി​ശ്ര​മ​ങ്ങ​ളു​മാ​ണ് ത​ല​മു​റ​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്‌​മാ​ന്‍ സാ​ഹി​ബ് മെ​മോ​റി​യ​ല്‍ ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​ധ്യ​ക്ഷ​യാ​യി. അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up