അവാർഡുദാനം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
ചാവക്കാട്: ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയകാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍. ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എം.കെ. ഷഹര്ബാന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ. വര്‍ഗീസ്, ശ്രീഷ്മ ബാബുരാജ്, അഡ്വ. ഷംസീറ അഷറഫ്, താഹിര്‍ ഒരുമനയൂര്‍, ഹസന് തളികശേരി, വി.എം. മനാഫ്, ജിന്‍സി ബാബു, റസ്ല റഹീം, വി.എം. സാഹിദ്, കെ.ജെ. ചാക്കോ, എം.ജെ. മേരി എന്നിവര്‍ പ്രസംഗിച്ചു.
Tags : Courses Nattuvishesham District news