സിപിഎം പ്രവര്ത്തകന് കത്തിവീശുന്നതിന്റെ ദൃശ്യം.
ഓമശേരി: കൊട്ടിക്കലാശത്തിനിടെ സിപിഎം പ്രവര്ത്തകന് കത്തിവീശിയത് സംഘര്‍ഷത്തിനിടയാക്കി. ഓമശേരി ബസ് സ്റ്റാന്‍ഡ് പരിസരത്തു നടത്തിയ കൊട്ടിക്കലാശത്തിനിടെ ഓമശേരി സ്വദേശിയാണ് കത്തിയുമായി എത്തിയത്.
മൂന്നു വാര്‍ഡുകളുടെ കൊട്ടിക്കലാശമാണ് അവിടെ നടന്നത്. കൊട്ടിക്കലാശത്തിനിടെ യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. അതിനിടെ സിപിഎമ്മുകാരന് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരേ കത്തി വീശുകയായിരുന്നുവെന്നാണ് ആരോപണം.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റി. സിപിഎം പ്രവര്ത്തകന് കത്തിയുമായി ഭീതി പരത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടുവള്ളി പോലീസില്‍ പരാതി നല്കി.