രാമങ്കരി: കുട്ടനാട്ടിലെ സിപിഎം-സിപിഐ പോര്, കഴിഞ്ഞതവണ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച വെളിയനാട് ബ്ലോക്കില്‍ ഭരണം ഇത്തവണ അനശ്ചിതത്വത്തില്‍. എല്‍ഡിഎഫിനും യുഡിഎഫിനും ആറുവീതം സിറ്റും എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുമാണുള്ളത്. അതിലൊന്ന് ബിഡിജെഎസിന്റേതാണ്. എല്‍ഡിഎഫും യുഡിഎഫും തുല്യം വന്നതോടെ കഴിഞ്ഞ പ്രാവശ്യം ചന്പക്കുളത്ത് നടന്നതുപോലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വെളിയനാട് ബ്ലോക്കിലെ എന്‍ഡിഎ അംഗങ്ങള്‍ വിട്ടുനില്‍ക്കും എന്നാണ് കരുതുന്നത്.
നേതാക്കള്‍ നല്കുന്ന സൂചനയും അതാണ്. അങ്ങനെവന്നാല്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളില്‍ തീരുമാനമെടുക്കും. നറുക്ക് അനുകൂലമായാല്‍ എല്‍ഡിഎഫ് ഭരണം തുടരും. മറിച്ചാണങ്കില്‍ യുഡിഎഫ് അധികാരത്തില്‍ എത്തും. ഇത്തരമൊര് സ്ഥിതിവിശേഷം രൂപപ്പെട്ടതിന് പിന്നില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രബല കക്ഷികളായ സിപിഎമ്മും സിപിഐയും വാര്‍ഡ് തലത്തിലുള്‍പ്പെടെ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ കാലുവാരലിന്റെ ഫലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അതേസമയം, ചമ്പക്കുളം ബ്ലോക്കില്‍ യുഡിഎഫ് അധികാരത്തിലേറും. ആകെയുള്ള 14 സീറ്റില്‍ യുഡിഎഫിന് എട്ടും എല്‍ഡിഎഫിന് ആറും സീറ്റുകളാണുള്ളത്. കഴിഞ്ഞതവണയുണ്ടായിരുന്ന ഒരു സീറ്റ് നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ഇത്തവണ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലുമായില്ല.
യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തിയ അന്നത്തെ സാഹചര്യത്തില്‍ ചന്പക്കുളം ബ്ലോക്കില്‍ എന്‍ഡിഎ അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാവുകയും പ്രസിഡന്റ് വൈസ് പ്രസിഡന്റുരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയുമായിരുന്നു. നറുക്കെടുപ്പില്‍ പ്രസിഡന്റ് പദം യുഡിഎഫിനും വൈസ് പ്രസിഡന്റ് പദം എല്‍ഡിഎഫിനും ഒപ്പമായിരുന്നു.
Tags : nattuvishesham local news CPM-CPI