x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ വി​ള്ള​ൽ

വെബ് ഡെസ്ക്
Published: September 11, 2026 11:44 PM IST | Updated: September 11, 2026 11:44 PM IST

കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​വാ​സ​ൽ ര​ണ്ടാം മൈ​ലി​നു സ​മീ​പ​മു​ണ്ടാ​യ വി​ള്ള​ൽ.

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​വാ​സ​ൽ ര​ണ്ടാം മൈ​ലി​നു സ​മീ​പം വി​ള്ള​ൽ രൂ​പ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ക​ര​ടി​പ്പാ​റ​ക്കു സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തു​കൂ​ടി​യു​ള്ള ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മേ​ഖ​ല​യി​ൽ ക​ർ​ശ​ന​മാ​യി നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. രാ​ത്രി​കാ​ല​ങ്ങ​ളി​ലും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടി​മാ​ലി ഭാ​ഗ​ത്തു​നി​ന്നു മൂ​ന്നാ​ർ മേ​ഖ​ല​യി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​രു​ട്ടു​കാ​ന​ത്തു​നി​ന്ന് തി​രി​ഞ്ഞ് ആ​ന​ച്ചാ​ൽ വ​ഴി മൂ​ന്നാ​റി​ലേ​ക്കു പോ​ക​ണം. മൂ​ന്നാ​റി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം മൈ​ലി​ൽനി​ന്നു തി​രി​ഞ്ഞ് ആ​ന​ച്ചാ​ൽ വ​ഴി അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്കു പോ​ക​ണം.

വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തി​നാ​യി ഇ​രു​ട്ടു​കാ​ന​ത്തും ര​ണ്ടാം​മൈ​ലി​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചും തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചും വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു​ണ്ട്. ഇ​നി​യും മ​ണ്ണി​ടി​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഗ​താ​ഗ​ത​ത്തി​നു പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : District News Nattuvishesham Cracks National Highway

Recent News

Corehub Up