കൃഷി നാശമുണ്ടായ സ്ഥലങ്ങൾ ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ സന്ദർശിക്കുന്നു.
ചെറുപുഴ: ചെറുപുഴ ബാലവാടി റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലികാറ്റിൽ കാർഷിക വിളകൾ നശിച്ചു.
പി.എൻ. തങ്കരാജ്, കെ.അഷറഫ്, എ.വി. ഗോപാലകൃഷ്ണൻ എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ, റബർ ഉൾപ്പെടെയുള്ളവയാണ് നശിച്ചത്.
കൃഷിനാശമുണ്ടായ പ്രദേശം ചെറുപുഴ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ സന്ദർശിച്ചു. നഷ്ടപരിഹാരം നൽകാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags : Nattuvishesham District news