വൈക്കം: ശക്തമായ കാറ്റിൽ യാത്രാ ബോട്ടിന്റെ നിയന്ത്രണം നഷ്ടമായത് പരിഭ്രാന്തി പരത്തി.വൈക്കം ജെട്ടിയിൽനിന്ന് ഇന്നലെ 5.50ന് തവണക്കടവിലേക്ക് പുറപ്പെട്ട സോളാർ ബോട്ടാണ് ഏതാനും മീറ്റർ അകലെ എത്തിയപ്പോൾ ശക്തമായ കാറ്റിൽ ഉലഞ്ഞ് നിയന്ത്രണംവിട്ടത്.
ബോട്ടിലെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സംയമനത്തോടെ ബോട്ട് വടം ഉപയോഗിച്ച് ജെട്ടിയിൽ അടുപ്പിച്ചു. അതേസമയം തന്നെ തവണക്കടവിൽനിന്ന് യാത്രക്കാരുമായി എത്തിയ മറ്റൊരു ബോട്ടും കാറ്റുപിടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ജെട്ടിയിൽ അടുപ്പിച്ചത്.പിന്നീട് കാറ്റ് ശമിച്ചശേഷം 6.15 ഓടെയാണ് സർവീസ് പുനരാരംഭിച്ചത്.
Tags : nattu vishesham Cruise boat ways in the wind