ആലപ്പാട്: സ്കൂട്ടറിൽ വീടുകളിൽ പാൽ എത്തിച്ച് വിതരണം നടത്തുന്നതിനിടെ ക്ഷീരകർഷകൻ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പാട് സ്വദേശി തച്ചന്ത്ര വീട്ടിൽ പരമേശ്വരൻ(64) ആണ് മരിച്ചത്.
പാൽ ചാഴൂർ ഭാഗത്തെ വീടുകളിൽ നൽകാൻ സ്കൂട്ടറിൽ പോയതായിരുന്നു. ഒരു വീട്ടിൽ പാൽ കൊടുത്തയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണ് ബോധരഹിതനായി. തുടർന്ന് സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കൾ: ശ്യാം, രജീഷ്, രജീഷ. മരുമക്കൾ: ചിത്തിര, സാന്ദ്ര, അജേഷ്.
Tags : Dairy farmer collapses and dies