x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ൻ തെ​യോ​ഫി​ൻ മ​നു​ഷ്യ​സ്നേ​ഹി: ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ


Published: May 12, 2026 06:23 AM IST | Updated: May 12, 2026 06:23 AM IST

കോ​ട്ട​പ്പു​റം തെയോ​ഫി​ൻ ആ​ർ​ക്കേ​ഡി​ൽ സ്ഥാ​പി​ച്ച സ്ഥാ​പി​ച്ച ധ​ന്യ​ൻ തെ​യോ​ഫി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ന്നു.

കൊടുങ്ങല്ലൂർ: ധ​ന്യ​ൻ തെ​യോ​ഫി​ൻ വ​ലി​യ മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യി​രു​ന്നു​വെ​ന്ന് ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ. ഫാ. ​തെ​യോ​ഫി​ൻ ക​പ്പൂ​ച്ചി​ന്‍റെ ധ​ന്യ​പ​ദ​വി​പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന്മ​സ്ഥ​ല​മാ​യ കോ​ട്ട​പ്പു​റ​ത്തെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വേ​ദ​ന​ക​ളു​മാ​യി ത​ന്നെ തേ​ടി​വ​ന്ന​വ​ർ​ക്കെ​ല്ലാം സാ​ന്ത്വ​ന​വും ആ​ശ്വാ​സ​വും ന​ല്കി​യ ആ​ത്മീ​യ​ഗു​രു​വാ​യി​രു​ന്നു തെ​യോ​ഫി​ന​ച്ച​ൻ. കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ​യും കോ​ട്ട​പ്പു​റം ഇ​ട​വ​ക​യു​ടെ​യും അ​ഭി​മാ​ന​മാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​മ​ക​ര​ണ​ന​ട​പ​ടി​ക​ളു​ടെ വൈ​സ് പോ​സ്റ്റു​ലേ​റ്റ​റും തെ​യോ​ഫി​ന​ച്ച​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​നു​മാ​യ ഫാ.​റോ​ബി​ൻ ഡാ​നി​യ​ൽ ഒ​എ​ഫ്എം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഫാ. ​ജോ​ബി കാ​ട്ടാ​ശേ​രി, എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ.​ഡോ. ഫ്രാ​ൻ​സി​സ്കോ പ​ട​മാ​ട​ൻ, ഫാ.​ഡോ. ജോ​ൺ​സ​ൺ പ​ങ്കേ​ത്ത്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ഡോ. ഡൊ​മി​നി​ക് പി​ൻ​ഹീ​റോ, ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ഒ​ളാ​ട്ടു​പ്പു​റം, പ്രി​ൻ​സ് പ​ട​മ്മാ​ട്ടു​മ്മ​ൽ, മ​ണ​ലി​ക്കാ​ട് സ​യ​ൺ ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ. ​വി​ക്ട​ർ ഒ​എ​ഫ്എം തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ധ​ന്യ​ൻ തെ​യോ​ഫി​ന​ച്ച​ന്‍റെ കോ​ട്ട​പ്പു​റ​ത്തെ കൂ​ട​ല്ലൂ​ർ ത​റ​വാ​ട്ടി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ​നി​ന്ന് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ലു​ള്ള തെ​യോ​ഫി​ൻ ആ​ർ​ക്കേ​ഡി​ലേ​ക്ക് ധ​ന്യ​ന്‍റെ ഛായാ​ചി​ത്ര​പ്ര​യാ​ണം ന​ട​ന്നു. തി​യോ​ഫി​ന​ച്ച​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ൻ കൂ​ട​ല്ലൂ​ർ ആ​ന്‍റ​ണി​യി​ൽ​നി​ന്ന് മോ​ൺ. റോ​ക്കി റോ​ബി​യും റ​വ.​ഡോ. ഡൊ​മി​നി​ക് പി​ൻ​ഹീ​റോ​യും ചേ​ർ​ന്ന് ഛായാ​ചി​ത്രം ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്നു സാ​ഘോ​ഷ​പ്ര​ദ​ക്ഷി​ണ​മാ​യി ഛായാ​ചി​ത്രം ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ലു​ള്ള തെ​യോ​ഫി​ൻ ആ​ർ​ക്കേ​ഡി​ലെ​ത്തി​ച്ചു. ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ലും നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ.​ഒ.​ജെ. ജ​നീ​ഷും വൈ​ദി​ക​രും തെ​യോ​ഫി​ൻ ആ​ർ​ക്കേ​ഡി​ൽ പ്ര​തി​ഷ്ഠി​ച്ച ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വി​കാ​രി ഫാ.​ഡോ. ഡൊ​മി​നി​ക് പി​ൻ​ഹീ​റോ, സ​ഹ​വി​കാ​രി ഫാ. ​നി​ഖി​ൽ മു​ട്ടി​ക്ക​ൽ, ഫാ. ​ടോ​ണി കു​ന്ന​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ സെ​ല​സ്റ്റി​ൻ താ​ണി​യ​ത്ത്, ജോ​ഷി വ​ലി​യ​പ​റ​മ്പി​ൽ, കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ത​ണ്ണി​ക്കോ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി പ​ങ്കേ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

Tags : Dear Theophanes nattuvishesham local news

Recent News

Corehub Up