x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഡ്‌​സ് സ്‌​കൂ​ളി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ തീ​രു​മാ​നം


Published: June 4, 2026 06:52 AM IST | Updated: June 4, 2026 06:52 AM IST

കു​മ​ളി: ബ​ഡ്‌​സ് സ്‌​കൂ​ളി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​വും കെ​ട്ടി​ട​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

കു​മ​ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രി​യ​ദ​ര്‍​ശി​നി ബ​ഡ്‌​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ ഏ​ക ബ​ഡ്‌​സ് സ്‌​കൂ​ളാ​ണ് കു​മ​ളി വെ​ള്ളാ​രം​കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ജി​ല്ല​യി​ല്‍ മൂ​ന്ന് ബ​ഡ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. കു​മ​ളി പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ല്‍ വെ​ള്ളാ​രം​കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം പ്ര​സാ​ദ് മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ബ​ഡ്‌​സ് സ്‌​കൂ​ളി​നു​ള​ള അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ കു​മ​ളി ബ​ഡ്‌​സ് സ്‌​കൂ​ളി​നു​ള്ള അ​വാ​ര്‍​ഡ് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഡി​എം സി. ​മ​ണി​ക​ണ്ഠ​ന്‍ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക ഷൈ​ബ​ന്‍ മാ​ത്യു​വി​നു കൈ​മാ​റി.

കു​ട്ടി​ക​ള്‍​ക്കു​ള്ള യൂ​ണി​ഫോം കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ സീ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ തേ​ക്ക​ടി ലീ​ജി​യ​ണും കൈ​മാ​റി. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നോ​യ് കു​ര്യ​ന്‍, കു​മ​ളി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ റോ​ബി​ന്‍ കാ​ര​യ്ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ​മോ​ള്‍ മ​നോ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി വെ​ള്ളാ​രം​കു​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​ട്ടാ​രം​പ​റ​മ്പി​ല്‍, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് കു​മ​ളി മാ​നേ​ജ​ര്‍ ആ​ര്‍. അ​ശ്വ​നി, സീ​നി​യ​ര്‍ ചേം​ബ​ര്‍ തേ​ക്ക​ടി ലീ​ജി​യ​ണ്‍ പ്ര​സി​ഡ​ന്‍റ് ഒ. ​ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Decision to provide infrastructure

Recent News

Corehub Up