എടക്കര: ജനവാസ മേഖലകളും കൃഷി ഭൂമികളും ഉൾപ്പെടുത്തികൊണ്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ദുർബല മേഖലാ പ്രഖ്യാപനം പിൻവലിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എകെസിസി പൂളപ്പാടം സെന്റ് ജോർജ് ദേവാലയ യൂണിറ്റ് ആവശ്യപ്പെട്ടു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പ്രതിഷേധ സംഗമം ഇടവക വികാരി ഫാ. തോമസ് കുറ്റിക്കാട്ടുക്കുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് ചെട്ടിമാട്ടേൽ, എം.എ. ജോസ്, ടോമി കൊന്നക്കൽ, ലോറൻസ് ഓത്തായത്ത് എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Declaration of Ecologically Sensitive Area