പാലാ: ദീപിക കളര്‍ ഇന്ത്യ മേഖലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പാലാ മേരി മാതാ പബ്ലിക് സ്കൂള്‍ അങ്കണത്തില്‍ നടക്കും. പാലാ നഗരസഭാ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡിഎഫ്സി പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം ആമുഖ പ്രഭാഷണവും ദീപിക ജനറല്‍ മാനേജര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. പാലാ ഡിസിഎല്‍ കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ ജോസഫ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ജോസ്, ആന്‍സ് മരിയ എന്നിവര്‍ പ്രസംഗിക്കും.
Tags : Nattuvishesham DistrictNews DeepikaNews Colour India