x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ൺ 5 ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: August 9, 2026 04:58 AM IST | Updated: August 9, 2026 04:58 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: "ദീ​പി​ക-​ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ സീ​സ​ൺ 5' ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ശ്രീ​മൂ​ല​ന​ഗ​രം എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി​ജ്ഞാ​ന​പീ​ഠം സ്കൂ​ൾ​സ് മാ​നേ​ജ​ർ ഫാ. ​ഡോ. ബി​ജു ആ​ന്‍റ​ണി തേ​യ്ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഡേ​വി​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ദീ​പി​ക കൊ​ച്ചി റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

രാ​ജ‍്യ​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​ക​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് "ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​മാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 840 സ്കൂ​ളു​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഏ​ഴി​നു നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ള​ത്തേ​ക്കു മാ​റ്റി​യ​ത്.

Tags : Nattuvishesham Local News Deepika

Recent News

Corehub Up