x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ വാ​യി​ക്കാ​വു​ന്ന ദി​ന​പ​ത്രം: മ​ന്ത്രി റോ​ജി എം.​ ജോ​ൺ


Published: June 12, 2026 07:16 AM IST | Updated: June 12, 2026 07:16 AM IST

കാ​ല​ടി (കൊ​ച്ചി): സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും തെ​റ്റാ​യ വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും അ​നു​സ്യൂ​തം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന പു​തി​യ കാ​ല​ത്തു, ശ​രി​ക​ളും സ​ത്യ​ങ്ങ​ളും അ​റി​യാ​ൻ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ വാ​യി​ക്കാ​വു​ന്ന ദി​ന​പ​ത്ര​മാ​ണു ദീ​പി​ക​യെ​ന്നു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​രു​ന്ന​തെ​ന്തും ശ​രി​യാ​വ​ണ​മെ​ന്നി​ല്ല. അ​വി​ടെ ആ​ർ​ക്കും എ​ന്തും എ​ഴു​താം, പ്ര​ച​രി​പ്പി​ക്കാം. ദീ​പി​ക പോ​ലു​ള്ള പ​ത്ര​ങ്ങ​ൾ, വ്യാ​ജ​മാ‍​യ വാ​ർ​ത്ത​ക​ളോ വി​വ​ര​ങ്ങ​ളോ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു വാ​യി​ക്കാ​നാ​കും.
പ​ത്ര​വാ​യ​ന ന​ൽ​കു​ന്ന​ത് അ​റി​വു മാ​ത്ര​മ​ല്ല; വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ക​രി​യ​റി​ന്‍റെ​യും ക്രി​യാ​ത്മ​ക നി​ർ​മി​തി​യ്ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജം കൂ​ടി​യാ​ണ്. പ​ഠ​ന​കാ​ല​ത്തു രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചും പൊ​തു​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം കൃ​ത്യ​മാ​യ അ​റി​വും പൊ​തു​ബോ​ധ​വും രൂ​പ​പ്പെ​ടു​ത്താ​ൻ ത​നി​ക്കു പ​ത്ര​വാ​യ​ന വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്.

നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​രി​ൽ തു​ട​ങ്ങി, ഉ​ജ്വ​ല​മാ​യ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ തി​ള​ക്ക​മു​ള്ള ദീ​പി​ക ദി​ന​പ​ത്രം വി​ദ്യാ​ല‍​യ​ങ്ങ​ളി​ൽ പ​ത്ര​വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ന്ന​തി​നു ന​ട​പ്പാ​ക്കു​ന്ന ന​മ്മു​ടെ ഭാ​ഷ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ, പു​തു​ത​ല​മു​യ്ക്ക് ദി​ശാ​ബോ​ധ​ത്തി​ന്‍റെ പ്ര​കാ​ശം കൂ​ടി​യാ​ണ്.


വാ​യ​ന​യെ പ്ര​ത്യേ​കി​ച്ച് പ​ത്ര​വാ​യ​ന​യെ, ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും അ​തി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വ്യ​ക്തി​ത്വ​ത്തി​നും മി​ക​വി​ന്‍റെ മാ​ന​ങ്ങ​ൾ പ​ക​രാ​നും സാ​ധി​ക്ക​ണ​മെ​ന്നും ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു റോ​ജി എം.​ജോ​ൺ പ​റ​ഞ്ഞു.

Tags : nattu vishesham Deepika is a daily newspaper

Recent News

Corehub Up