x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക സത്യത്തിനും സമൂഹത്തിനും വേണ്ടി നിലകൊള്ളുന്ന പത്രം: ഡോ.സി.വി. ആനന്ദബോസ്

കൊച്ചി ബ്യൂറോ
Published: January 10, 2026 02:00 PM IST | Updated: January 10, 2026 02:00 PM IST

ദീപികയുടെ 139-ാം വാർഷികാഘോഷം കൊച്ചിയിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സത്യത്തിനും സമൂഹത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന പത്രമാണ് ദീപികയെന്നു ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. കൊച്ചിയിൽ ദീപികയുടെ 139-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപികയുമായി തനിക്ക് അടുത്ത ബന്ധമാണെന്നും ഗവർണർ പറഞ്ഞു. തന്‍റെ 75-ാം പിറന്നാൾ ദീപികയ്ക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്‍റെ സന്തോഷവും ഗവർണർ പങ്കുവെച്ചു.

കലൂർ ഐഎംഎ ഹാളിലാണ് ദീപികയുടെ 139-ാം വാർഷികാഘോഷം നടന്നത്. ചടങ്ങിൽ ഗവർണർ ദീപിക ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുൻ മന്ത്രി ടി.യു. കുരുവിള, ടോക് എച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടെലി ജോസ്, കാൻകെയർ സീനിയർ കെയർ ഫൗണ്ടർ ഡോ.ബോബി സാറ തോമസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് റീജണൽ ഹെഡ് പി. അഭിലാഷ്, ഹെയർ ക്രാഫ്റ്റ് എയ്സ്തെറ്റിക് ക്ലിനിക്ക് ഫൗണ്ടർ സെബാസ്റ്റ്യൻ ബെൻസി, എംഎജിജെ ഹോസ്പിറ്റൽ ഡയറക്ടർ റവ. തോമസ് കരോണ്ടുകടവിൽ എന്നിവർ ദീപിക ഐക്കൺ അവാർഡുകൾ ഏറ്റുവാങ്ങി.

Tags : Deepika Dr. C.V. Anandabose Governor of Bengal 139th Anniversary

Recent News

Corehub Up