x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ര​വാ​യ​ന​യു​ടെ ആ​ഘോ​ഷ​മാ​യി ‘ദീ​പി​ക ന​മ്മു​ടെ ഭാ​ഷ' സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം


Published: June 12, 2026 07:17 AM IST | Updated: June 12, 2026 07:17 AM IST

കാ​ല​ടി (കൊ​ച്ചി): മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​നു വി​ജ്ഞാ​ന​ത്തി​ന്‍റെ മേ​ൽ​വി​ലാ​സ​മൊ​രു​ക്കി​യ ദീ​പി​ക പ​ത്ര​വാ​യ​നാ​ശീ​ലം, ഇ​നി കൂ​ടു​ത​ൽ മി​ക​വോ​ടെ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്. ദീ​പി​ക ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി​ശോ​ഭ​യി​ൽ 'ദീ​പി​ക ന​മ്മു​ടെ ഭാ​ഷ' പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​ല​ടി ചെ​ങ്ങ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത പ്രൗ​ഢോ​ജ്വ​ല​മാ​യ സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ത്ത​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ​യും മേ​ഖ​ല​യി​ൽ‌ തെ​റ്റു​ക​ളും അ​ർ​ധ​സ​ത്യ​ങ്ങ​ളും വ്യാ​ജ​ങ്ങ​ളും വി​നി​മ​യം ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​ത്തു ദീ​പി​ക ദി​ന​പ​ത്രം ശ​രി​ക​ളെ​യും സ​ത്യ​ങ്ങ​ളെ​യും സ​മ​ഗ്ര​ത​യോ​ടെ വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള മാ​ധ്യ​മ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ര​വാ​യ​ന​യി​ലൂ​ടെ അ​റി​വി​ന്‍റെ പു​തു​ലോ​കം സ്വ​ന്ത​മാ​ക്കാ​നു​ള്ള സാ​ധ്യ​ത വി​ദ്യാ​ർ​ഥി​സ​മൂ​ഹം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ഡോ.​ജോ​ർ​ജ് കു​ടി​ലി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. 140 വ​യ​സു തി​ക​ഞ്ഞ ദീ​പി​ക ദി​ന​പ​ത്രം, അ​ഭി​മാ​ന​ത്തോ​ടെ​യാ​ണു ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, കൊ​ച്ചി റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ൽ, സി​എം​സി അ​ങ്ക​മാ​ലി മേ​രി​മാ​താ പ്രോ​വി​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ജെ​സ്മി​ൻ, കാ​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, കാ​ല​ടി പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു കി​ലു​ക്ക​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബി കൂ​ട്ടു​ങ്ങ​ൽ, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ‌ ദ​യ മ​രി​യ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ നൈ​ബി ജോ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​യ്സ് തെ​രേ​സ്, ഡി​എ​ഫ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലോ​റ​ൻ​സ് ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗം കെ.​വി. പോ​ള​ച്ച​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ലി​ജോ, ദീ​പി​ക സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ബി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രാ​ർ​ഥ​നാ​നൃ​ത്തം ശ്ര​ദ്ധേ​യ​മാ​യി.

Tags :

Recent News

Corehub Up