x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​ന്പ​തുവ​ർ​ഷം ക​ഠി​ന​ത​ട​വ്


Published: April 1, 2026 11:40 PM IST | Updated: April 1, 2026 11:40 PM IST

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​മ്മ​യ്ക്ക് കൂ​ട്ടു​വ​ന്ന 12 വ​യ​സു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​ൻ​പ​തുവ​ർ​ഷം ക​ഠി​ന​ത​ട​വ്. പു​ന്ന​പ്ര സ്വ​ദേ​ശി അ​രു​ണി​നെ​യാ​ണ് (28) ഹ​രി​പ്പാ​ട് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ത​ട​വി​ന് പു​റ​മേ 70,000 രൂ​പ പി​ഴ​യും പ്ര​തി കൊ​ടു​ക്ക​ണം. ഹ​രി​പ്പാ​ട് പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ശി​ക്ഷാ ന​ട​പ​ടി​ക​ൾ​ക്കു പു​റ​മേ പി​ഴ​ത്തു​ക അ​ട​യ്ക്കാ​ത്ത പ​ക്ഷം പ്ര​തി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.

2024 മേ​യ് 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രാ​വി​ലെ 11ന് ​പെ​ൺ​കു​ട്ടി ബാ​ത്റൂ​മി​ൽ ക​യ​റി​യ സ​മ​യം പി​ന്തു​ട​ർ​ന്നെ​ത്തി​യ പ്ര​തി, വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തെന്നാ​ണ് കേ​സ്.

പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​സ്. ര​ഘു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽനി​ന്ന് ഒ​രു ഭാ​ഗം ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags : Defendant nattuvishesham local news

Recent News

Corehub Up