ആലപ്പുഴ: സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും രക്ഷാകർതൃ സമ്മേളനവും നടത്തി. കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് ഡോ. ഒ.ജെ. സ്കറിയ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ എത്സ മരിയ സിഎംസി അധ്യക്ഷത വഹിച്ചു. ഡോ. രേഖാ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനിമോൾ ജയിംസ്, സിസ്റ്റർ ആനി ജോസ് എസ്ഡി, എം. മനോജ്, സന്തോഷ് മാത്യു, മന്ന എത്സ വർഗീസ് എന്നിവർ പ്രസംഗിച്ചു.