x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ​ങ്ക​യാ​യി വീ​ണ്ടും ഡെ​ങ്കി​പ്പ​നി


Published: November 8, 2025 04:10 AM IST | Updated: November 8, 2025 04:10 AM IST

കൊ​ച്ചി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി ജി​ല്ല​യി​ല്‍ വീ​ണ്ടും ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. മാ​സ​ത്തി​ന്‍റെ ആ​ദ്യ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം 20 പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 58 പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി​ക്ക് പു​റ​മേ 40 പേ​ര്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും, 11 പേ​ര്‍​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ല​ങ്ങാ​ട്, പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍, എ​രൂ​ര്‍, ച​മ്പ​ക്ക​ര, അ​ങ്ക​മാ​ലി, പു​ത്ത​ന്‍​വേ​ലി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ 10 പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ മ​രി​ച്ച​ത്. ഇ​തി​നു​പു​റ​മേ 23 പേ​ര്‍​ക്ക് ഇ​ന്‍​ഫ്ലു​വ​ന്‍​സ, 32 പേ​ര്‍​ക്ക് ചി​ക്ക​ന്‍​പോ​ക്‌​സ് എ​ന്നി​വ​യും ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ഡെ​ങ്കി​പ്പ​നി മ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് ജി​ല്ല​യി​ലാ​ണ്. 85 പേ​രാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ള്‍ 2023ലാ​ണ് ന​ട​ന്ന​ത്-27. ഈ ​മാ​സം ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 2,727 പേ​രാ​ണ് പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ​ത്.

Tags : Dengue Local News Ernakulam Nattuvishesham

Recent News

Corehub Up