x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബജ​റ്റി​ല്‍ ച​ട​യ​മം​ഗ​ല​ത്തി​ന് 35.5 കോ​ടി രൂ​പ​യു​ടെ വികസന പദ്ധതികൾ


Published: June 21, 2026 06:33 AM IST | Updated: June 21, 2026 06:33 AM IST

ക​ട​യ്ക്ക​ല്‍ : ബ​ജ​റ്റി​ല്‍ ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് 35.5 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 14.75 കോ​ടി, ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ള്‍​ക്ക് 12 കോ​ടി, (പെ​രി​ങ്ങാ​ട് - മ​ണ​ലു​വ​ട്ടം റോ​ഡ്- ര​ണ്ട് കോ​ടി​ചെ​റു​കു​ളം- വ​ര​യ​ടി റോ​ഡ് ഒ​രു​കോ​ടി, കു​മ്മി​ള്‍ - പു​തു​ക്കോ​ട് റോ​ഡ് അ​ര​കോ​ടി,

മ​ട​ത്ത​റ- നാ​ട്ടു​ക​ല്ല് റോ​ഡ് ഒ​രു​കോ​ടി, പ​ട്ടാ​ണി​മു​ക്ക് - ഇ​ള​മ്പ​ഴ​ന്നൂ​ര്‍ റോ​ഡ് - ഒ​രു​കോ​ടി, കൈ​തോ​ട് - പോ​രേ​ടം റോ​ഡ് ഒ​രു​കോ​ടി, നി​ല​മേ​ല്‍ - കു​ന്നും​പു​റം റോ​ഡ് - ര​ണ്ട് കോ​ടി, ക​ട​യ്ക്ക​ല്‍ ടൗ​ണ്‍ ലി​ങ്ക് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം-​ര​ണ്ട് കോ​ടി, അ​ര്‍​ക്ക​ന്നൂ​ര്‍- ആ​റാ​ട്ടു​ക​ട​വ് - ഇ​ല​വി​ന്‍​മൂ​ട് റോ​ഡ് - ഒ​ന്ന​ര​ക്കോ​ടി). ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ടൂ​റി​സം മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 1.25 കോ​ടി,

മ​ങ്കാ​ട്, ചി​ത​റ ഗ​വ​.സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് 1.5 കോ​ടി, കു​മ്മി​ള്‍ ഐ​ടി​ഐ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി, ആ​ധു​നി​ക രീ​തി​യി​ല്‍ ചി​ത​റ പ​ബ്ലി​ക് മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണം ഒ​രു കോ​ടി, മ​ട​ത്ത​റ, ഇ​ള​മാ​ട്, അ​ല​യ​മ​ണ്‍ പി​എ​ച്ച്‌​സി​ക​ളു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് മൂ​ന്നു​കോ​ടി, ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ഒ​രു​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി​ക​ള്‍.

Tags : Local News Nattuvishesham Kollam

Recent News

Corehub Up