x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​മ​ണ​ല്‍​ഖ​ന​ന ​മേ​ഖ​ല​യി​ലെ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ​ നി​ല​യി​ലാ​ക്കാ​ന്‍ ന​ിർദേശം നൽകി: മ​ന്ത്രി ഷി​ബു ബേ​ബി​ ജോ​ണ്‍

വെബ് ഡെസ്ക്
Published: July 25, 2026 01:43 AM IST | Updated: July 25, 2026 01:43 AM IST

കൊ​ല്ലം : ജി​ല്ല​യി​ലെ ക​രി​മ​ണ​ല്‍​ ഖ​ന​നം​ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളാ​യ ച​വ​റ​യി​ലെ ഐആ​ര്‍ഇ, കെ എംഎംഎ​ല്‍ എ​ന്നി​വ​യ്ക്ക് പ​രാ​തി​ര​ഹി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി വ​നം മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണ്‍. ജി​ല്ലാ ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​മ്പ​റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

ഭൂ​മി​പ്ര​ശ്ന​ങ്ങ​ളും ക​ട​ലാ​ക്ര​മ​ണ​വും ഉ​ള്‍​പ്പ​ടെ മേ​ഖ​ല​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍​ക്ക് പ​രി​ഹാ​രം​ക​ണ്ട് ഇ​രു​സ്ഥാ​പ​ന​ങ്ങ​ളും​പ്ര​വ​ര്‍​ത്തി​ക്ക​ണം. ഐആ​ര്‍ഇ ​ആ​ശ്രി​ത​നി​യ​മ​ന ന​ട​പ​ടി​ക​ള്‍ കാ​ല​താ​മ​സം​കൂ​ടാ​തെ​ന​ട​ത്ത​ണം. ഖ​ന​ന​ത്തി​നാ​യി​ഏ​റ്റെ​ടു​ത്ത തി​രി​കെ​ന​ല്‍​കാ​നു​ള്ള ഭൂ​മി ഉ​ട​മ​സ്ഥ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി വി​ട്ടു​ന​ല്‍​ക​ണം.
ച​വ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് എ​ല്‍പി ​സ്‌​കൂ​ളി​ല്‍ കെഎംഎംഎ​ല്‍ സാ​മൂ​ഹ്യ സു​ര​ക്ഷാ​നി​ധി​മു​ഖേ​ന നി​ര്‍​മി​ക്കു​ന്ന സ്‌​കൂ​ള്‍​കെ​ട്ടി​ട​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി കളക്‌ ടറു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​രു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

കാ​ട്ടി​ല്‍​മേ​ക്ക​തി​ല്‍​ ക്ഷേ​ത്ര​ത്തി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് നി​ര്‍​മി​ക്കേ​ണ്ടു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​ക്കാ​യി കെഎംഎംഎ​ല്‍ പ​ണ​ം അ​നു​വ​ദി​ക്കും. നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ഡ്രെ​ഡ്ജി​ംഗ് പ്രവ​ര്‍​ത്തി​ക​ള്‍ ഉ​ട​നെ​പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കെഎം എം എ​ല്‍, ഹാ​ര്‍​ബ​ര്‍ എ​ൻജിനിയ റിംഗ് വ​കു​പ്പു​ക​ളെ ചു​മ​ത​ ല​പ്പെ​ടു​ത്തി.
ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന് റ​ഡാ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സ്ഥ​ലം​അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഐആ​ര്‍ഇ, ​കെഎംഎംഎ​ല്‍, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Shibu Baby John

Recent News

Corehub Up