ദുരന്ത നിവാരണ പരിശീലന പരിപാടിയുടെ സമാപന യോഗം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രമേശ് പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.
പെരുവന്താനം: ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന പരിപാടി സമാപിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രമേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. സ്വയം രക്ഷ ഒപ്പം മറ്റുള്ളവർക്കും രക്ഷ എന്ന ടാഗ് ലൈനിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ഏഴ് ദിവസം നീണ്ടുനിന്ന പരിപാടിയിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസ് നയിച്ചു. ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ് കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കമ്മീഷണർ ഡേവിഡ് ജോസഫ്, ജില്ലാ സെക്രട്ടറി പി.കെ.റീന, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ആൻസി ഏബ്രഹാം, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ മോൻസി പി. മോഹൻ, യുവ ആപ്ദ മിത്ര സംസ്ഥാന മാസ്റ്റർ ട്രെയിനർമാരായ സിറിൽ ജോസ്, ലൈലത്തു ബീവി, വിദ്യാഭ്യാസ ജില്ലാ കോർഡിറ്റർമാരായ റിബിൻ പി. സേവ്യർ, ജിബിൻ കെ. മാനുവൽ, കെ.വി.സിജോ, കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, ഐക്യൂഎസി കോർഡിനേറ്റർ നൈസ് ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, വിദ്യാര്‍ഥി പ്രതിനിധി ഏയ്ഞ്ചല്‍ ജോയ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews Kottayam