x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ ഭ​ര​ണ - പ്ര​തി​പ​ക്ഷ ത​ർ​ക്കം


Published: June 11, 2026 02:47 AM IST | Updated: June 11, 2026 02:47 AM IST

പാ​ല​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​ചൊ​ല്ലി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ - പ്ര​തി​പ​ക്ഷ ത​ർ​ക്കം.

അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​ശോ​ഭി​ന്‍റെ അ​പേ​ക്ഷ ത​ള്ള​ണ​മെ​ന്നും കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ കൗ​ണ്‍​സി​ലി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ കൂ​ടി​യാ​യ മി​നി കൃ​ഷ്ണ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഭ​യു​ടെ അ​ന്ത​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പ്ര​ശോ​ഭി​ന്‍റെ പ്ര​വേ​ശ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മി​നി കൃ​ഷ്ണ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ സാ​ജോ ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​വും ബ​ഹ​ള​വു​മാ​യി. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പീ​ഡ​ക​നു​വേ​ണ്ടി വാ​ദി​ക്കു​ന്നു​വെ​ന്നു ബി​ജെ​പി കൗ​ണ്‍​സി​ല​ർ ഇ. ​കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​ത്. പ്ര​ശോ​ഭി​ന്‍റെ ചി​ത്രം പ​തി​ച്ച പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

നി​യ​മ​പ്ര​കാ​രം മൂ​ന്നു​മാ​സ​മോ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​കൗ​ണ്‍​സി​ലു​ക​ളി​ലോ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യി കൗ​ണ്‍​സി​ല​ർ സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മെ​ന്നു കൗ​ണ്‍​സി​ല​ർ ഇ. ​കൃ​ഷ്ണ​ദാ​സ് വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് പ​ത്തി​നാ​ണ് പ്ര​ശോ​ഭ് ഒ​ടു​വി​ൽ കൗ​ണ്‍​സി​ലി​ൽ ഹാ​ജ​രാ​യ​ത്. കൗ​ണ്‍​സി​ല​ർ​ക്കും ജ​യി​ലി​ലേ​ക്കും ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു​വെ​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.

ബ​ഹ​ള​ത്തി​നൊ​ടു​വി​ൽ പ്ര​ശോ​ഭി​ന്‍റെ അ​വ​ധി അ​പേ​ക്ഷ ത​ള്ളി​യ​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സ്മി​തേ​ഷ് അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്നു യോ​ഗം നി​ർ​ദേ​ശി​ച്ചു.
കൗ​ണ്‍​സി​ൽ യോ​ഗം തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​ന​കം കോ​റം തി​ക​ഞ്ഞി​ലെ​ങ്കി​ൽ യോ​ഗം പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഇ. ​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞ​തും ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. ന​ഗ​ര​ത്തി​ലെ കോ​ർ​ട്ട് റോ​ഡി​ന്‍റെ പേ​രു​മാ​റ്റി ര​ത്ന​വേ​ലു ചെ​ട്ടി​യാ​രു​ടെ പേ​രു​ന​ൽ​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ മോ​ഹ​ൻ ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ൾ സ​ഹ​ക​രി​ക്കു​മെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മി​നി കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളു​ടെ സ​മീ​പ​ത്തു​ള്ള പെ​ട്ടി​ക്ക​ട​ക​ളും പ​രി​ശോ​ധി​ക്കും.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​ക​ൾ​ക്കാ​യി ഡി​എം​ഒ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Government-Opposition dispute Palakkad Municipal Council

Recent News

Corehub Up