സ്ത്രീസുരക്ഷാ പെന്ഷന് മുടങ്ങിയതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമപുരം ടൗണി
രാമപുരം: സ്ത്രീ സുരക്ഷാ പെന്ഷന് മുടങ്ങിയതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് രാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാമപുരം ടൗണില്‍ മേഖല പ്രസിഡന്റ് രമണി തമ്പിയുടെ അധ്യക്ഷത വഹിച്ചു. പ്രതിഷേധം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം രമ മോഹന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബര്‍ സിന്ധു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ജിസ് ജോസഫ്, ജില്ലാകമ്മിറ്റിയംഗം ആര്യ മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews