x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ്‌​കൂ​ളി​ലെ​യും അ​ങ്ക​ണ​വാ​ടി​യി​ലെ​യും കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റും


Published: June 11, 2026 04:25 AM IST | Updated: June 11, 2026 04:25 AM IST

മ​ഞ്ചേ​ശ്വ​രം: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഉ​ദ്യാ​വ​ര്‍ തോ​ട്ട ഗ​വ. മു​സ്‌​ലിം എ​ല്‍​പി സ്‌​കൂ​ളി​ലെ​യും അ​ങ്ക​ണ​വാ​ടി​യി​ലേ​യും കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്ത സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി ക്ലാ​സ്റൂം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ വി​ദ്യാ​ല​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി തൊ​ട്ട​ടു​ത്തു​ള്ള മ​സ്ജി​ദ് കെ​ട്ടി​ട​ത്തി​ലേ​ക്ക് അ​ങ്ക​ണ​വാ​ടി​യും എ​ല്‍​പി സ്‌​കൂ​ളും മാ​റ്റാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ സ്‌​കൂ​ളും അ​ങ്ക​ണ​വാ​ടി​യും ഇ​തു​വ​രെ പ്ര​വ​ര്‍​ത്തി​ച്ച​തി​നെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക​ള​ക്ട​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.
പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത്, സ്‌​കൂ​ള്‍ അ​ധ്യാ​പ​ക ര​ക്ഷ​ക​ര്‍​തൃ​സ​മി​തി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : Nattuvishesham Local News Distressed School and Anganwadi Anganwadi Children

Recent News

Corehub Up