x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​ക​ളി​ലെ വി​ല​വ​ർ​ധ​നയിൽ ഇ​ട​പെ​ടാ​നാ​കാ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം


Published: July 3, 2026 03:59 AM IST | Updated: July 3, 2026 03:59 AM IST

ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ജി​ല്ലാ ഗു​ഡ്സ് ഓ​ണേ​ഴ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല യാ​തൊ​രു മാ​ന​ദ​ണ്ഡ​വും ഇ​ല്ലാ​തെ വ​ർ​ധി​പ്പി​ച്ച​തോ​ടെ നി​ർ​മാ​ണ​മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യാ​ണ് വ​ർ​ധ​ന. ഒ​രു കു​ട്ട എം-​സാ​ൻ​ഡി​ന് 75 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 85 രൂ​പ വ​രെ​യാ​ക്കി. മെ​റ്റ​ലി​ന് 65 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 70 രൂ​പ​യാ​ക്കി ഒ​രു ലോ​ഡ് ക​രി​ങ്ക​ല്ല് 7500 രൂ​പ​യാ​യി​രു​ന്ന​ത് 9500 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വി​ല വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ത്തും ലോ​ഡ് എ​ടു​ക്കാ​ൻ ലോ​റി​ക​ൾ മ​ടി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ സൈ​റ്റു​ക​ളി​ൽ ഇ​വ എ​ത്തു​ന്പോ​ഴേ​ക്കും ചെ​ല​വ് വ​ർ​ധി​ക്കും. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യു​ടെ പേ​രി​ൽ ലോ​ഡ് വാ​ഹ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​യി​ടെ ത​ങ്ങ​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ക്വാ​റി ഉ​ട​മ​ക​ളും വി​ല വ​ർ​ധി​പ്പി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. വി​ല വ​ർ​ധ​ന ചോ​ദ്യം ചെ​യ്ത ടി​പ്പ​ർ ഡ്രൈ​വ​റെ ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​മ​ണ്ണി​ലെ ഒ​രു ക്ര​ഷ​ർ ഉ​ട​മ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ട്.

നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി

വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യും കാ​ര​ണം നി​ർ​മാ​ണ​മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​ർ​മാ​ണ അ​നു​മ​തി ല​ഭ്യ​മാ​യ ഘ​ട്ട​ത്തി​ലാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ട്ടു തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ളാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ൽ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ 60 ശ​ത​മാ​ന​വും മ​ട​ങ്ങി​വ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ റെ​യ്ഡു​ക​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ നാ​ടു​വി​ട്ട​വ​രു​മു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി കൂ​ലി വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട​തും ക​രാ​റു​കാ​രെ കു​ഴ​യ്ക്കു​ക​യാ​ണ്. ജ​നു​വ​രി​ക്കു​ശേ​ഷം ര​ണ്ടു​ത​വ​ണ കൂ​ലി വ​ർ​ധി​പ്പി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​രാ​റു​കാ​ർ പ​റ​യു​ന്നു.

ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് ക​രാ​റു​കാ​രി​ൽ ന​ല്ലൊ​രു പ​ങ്കും. ഇ​തി​നി​ടെ​യാ​ണ് ക്വാ​റി​ക​ളി​ൽ വി​ല വ​ർ​ധി​പ്പി​ച്ച​ത്. ക​ന്പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ല​യും വ​ർ​ധി​പ്പി​ച്ചു.

വി​ലവ​ർ​ധ​ന​യ്ക്കെ​തി​രേ സ​മ​രം

പ​ത്ത​നം​തി​ട്ട: ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത യൂ​ണി​യ​നു​ക​ളു​ടെ ജി​ല്ലാ കോ-ഓർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സ​ലീം പെ​രു​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന സ​മി​തി അംഗം ​അ​ങ്ങാ​ടി​ക്ക​ൽ വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ജി​ത്ത് അ​ടൂ​ർ, പി.​എം. റെ​ജി​മോ​ൻ , സ​ജി കെ. ​സൈ​മ​ൺ, ആ​ർ. പു​ഷ്ക​ര​ൻ, വ​ല്ലാ​റ്റൂ​ർ വാ​സു​ദേ​വ​ൻ പി​ള്ള, മ​നോ​ജ് ഡേ​വി​ഡ് കോ​ശി, നി​ഖി​ൽ ചെ​റി​യാ​ൻ, സ​ജി മ​ണി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ജി​ല്ലാ ഗു​ഡ്‌​സ്‌ ഓ​ണേ​ഴ്‌​സ്‌ ആ​ൻ​ഡ്‌ വ​ർ​ക്കേ​ഴ്‌​സ്‌ യൂ​ണി​യ​ൻ കോ–​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തി.

പാ​റ, ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​ന്യാ​യ​മാ​യ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ജൂ​ൺ 20ന്‌ ​ക​ള​ക്‌​ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക, പാ​റ മു​ത​ലാ​ളി​മാ​രു​ടെ ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ക്കു​ക, ച​ര​ക്ക്‌ വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ അ​ന്യാ​യ പി​ഴ ഈ​ടാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ജ്യോ​തി​ഷ്‌ കു​മാ​ർ മ​ല​യാ​ല​പ്പു​ഴ മാ​ർ​ച്ച്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. ഡി. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​യു​ക്‌​ത സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ എം. ​വി. സ​ഞ്‌​ജു, സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, അ​യൂ​ബ്‌ കു​മ്മ​ണ്ണൂ​ർ, അ​നൂ​പ്‌ ആ​ൽ​ഫ ജോ​ൺ ച​ക്കി​ട്ട​യി​ൽ, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര,രാ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up