x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിയന്തര ചികിത്സ തേടി ജില്ലാ ആശുപത്രി


Published: June 4, 2026 06:26 AM IST | Updated: June 4, 2026 06:26 AM IST

ആ​റ് പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ജീർണാവസ്ഥയിൽ

കൊ​ല്ലം: പു​റ​ത്തു​നി​ന്നു നോ​ക്കി​യാ​ൽ അ​തി​മ​നോ​ഹ​ര​മാ​യ കെ​ട്ടി​ടം. എ​ന്നാ​ൽ അ​ക​ത്തു​ക​യ​റി​യാ​ൽ ഇ​ത്ര​യും ശോ​ച​നീ​യാ​വ​സ്ഥ വെ​റെ കാ​ണി​ല്ല. പേ​രും പെ​രു​മ​യു​ണ്ടെ​ങ്കി​ലും വീ​ട്ടി​ൽ തീ ​പു​ക​ഞ്ഞി​ട്ടു കാ​ല​ങ്ങ​ളാ​യി എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് കൊല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യുടെ അവസ്ഥ. പ​രി​പാ​ലി​ക്ക​പ്പെ​ട്ടാ​ൽ ഇ​ത്ര​യും ജ​ന​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ​മ​റ്റൊ​രു സ്ഥാ​പ​നം ജി​ല്ല​യി​ൽ കാ​ണി​ല്ല. എ​ന്നാ​ൽ ജോ​ലി ചെ​യ്യാ​ൻ പോ​ലും സാ​ധി​ക്കാ​തെ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കാ​തെ രോ​ഗി​ക​ളും സ​ന്ദ​ർ​ശ​ക​രും ഒ​രു​പോ​ലെ വാ​ഴു​ന്ന സ്ഥ​ല​മാ​ണി​ത്.

ശ​രി​ക്കും പ​റ​ഞ്ഞാ​ൽ കൊ​ല്ലം ജി​ല്ലാ​ശു​പ​ത്രി കെ​ട്ടി​ടം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​ൻ പാ​ക​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യു​ടെ സ​ന്പാ​ദ്യം. രോ​ഗി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മ​ര​ണ​ഭീ​തി ജ​നി​പ്പി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. കൊ​ല്ല​ത്തെ ന​മ്പ​ര്‍ വ​ണ്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​മെ​ന്ന് മേ​നി​പ​റ​യു​ന്ന കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​മാ​ണ് മാ​സ​ങ്ങ​ളാ​യി ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന​ത്. എ​പ്പോ വേ​ണ​മെ​ങ്കി​ലും ത​ല​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ഴാം. പൊ​തു​ജ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന കെ​ട്ടി​ടം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.

അ​വ​സ്ഥ ശോ​ച​നീ​യം

ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണ്. പ​ല​യി​ട​ത്തും കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലി​ങ്ങു​ക​ള്‍ ഇ​ള​കി​വീ​ഴാ​റാ​യി. ആ​റ് പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ തീ​ര്‍​ത്തും ശോ​ച​നീ​യം. കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഇ​വ​യു​ടെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ള്‍ പൂ​ര്‍​ണ​മാ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാം​നി​ല​യി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ ഇ​ള​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വ ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താം. അ​ങ്ങ​നെ​യു​ണ്ടാ​യാ​ല്‍ ജീ​വാ​പാ​യ​വും ഉ​റ​പ്പാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ സം​ഭ​വം അ​ധി​കാ​രി​ക​ള്‍ മ​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ച് തി​രി​ഞ്ഞു​നോ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​ര്‍​ത്തും അ​നാ​സ്ഥ​യി​ലാ​ണ് അ​വ​രെ​ന്നും ജ​ന​ങ്ങ​ള്‍ ആ​രോ​പി​ക്കു​ന്നു. ഭീ​തി​യി​ലാ​ണ് രോ​ഗി​ക​ള്‍ ഇ​വി​ടെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്.

മു​ക​ളി​ലെ നി​ല​യി​ലാ​ണ് വാ​ര്‍​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യാ​ണ് ദി​വ​സേ​ന ആ​യി​ര​ങ്ങ​ള്‍ എ​ത്തു​ന്ന ഒ​പി. ദി​നം​പ്ര​തി അ​യ്യാ​യി​രം പേ​രെ​ത്തു​ന്ന ആ​ശു​പ​ത്രി​യാ​ണി​ത്. സ​ര്‍​ക്കാ​രോ ജി​ല്ലാ പ​ഞ്ചാ​യ​ത്തോ ഗൗ​നി​ക്കാ​റി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ഭി​ത്തി​ക​ള്‍ പൂ​ര്‍​ണ​മാ​യി ദ്ര​വി​ച്ച് ജീ​ര്‍​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

മഴ പെയ്താൽ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​ർ ന​ന​യും

പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം​നി​ല​യി​ല്‍ ഈ​ര്‍​പ്പ​മു​ള്ള ഭി​ത്തി​യോ​ട് ചേ​ര്‍​ന്ന് കാ​ട്ടു​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്നു. താ​ഴ​ത്തെ നി​ല​ക​ളി​ലാ​ണ് മി​ക്ക ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കും. ഈ ​നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ഗൈ​ന​ക്കോ​ള​ജി, കു​ട്ടി​ക​ളു​ടെ വാ​ര്‍​ഡ്, ഐ​സി​യു എ​ന്നി​വ. ബി ​ആ​ന്‍​ഡ് സി ​കെ​ട്ടി​ട​ത്തി​ന്‍റെ​യും ശു​ചി​മു​റി​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ലെ തൂ​ണു​ക​ള്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു.

മി​ക്ക ശു​ചി​മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​വു​മാ​ണ്. ഇ​വി​ടെ എ​ത്തു​ന്ന​തി​ല്‍ പ്രാ​യ​മാ​യ​വ​രാ​ണ് അ​ധി​ക​വും. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​രാ​നു​ള്ള കാ​ര​ണ​മാ​കു​ക​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up