സീനിയര് ബോയ്സ് പോള്വാള്ട്ടില് സ്വര്ണം നേടിയ ജോയല് ജോസഫിന്റെ(മാര് ബേസില് എച്ച്എസ്എസ്, കോതമംഗലം) പ്രകടനം. ഇൻസെറ്റിൽ ജോയൽ ജോസഫ്.
കൊച്ചി: റവന്യു ജില്ലാ സ്കൂള് കായികമേളക്ക് തുടക്കമായി. ആദ്യദിനമായ ഇന്നലെ ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ജൂനിയര്, സീനിയര് വിഭാഗം പോള് പോള്വാള്ട്ട് മത്സരങ്ങള് കോതമംഗലത്ത് നടന്നു. ഇരുവിഭാഗങ്ങളിലെയും ആദ്യരണ്ടു സ്ഥാനങ്ങള് കോതമംഗലം മാര് ബേസില് എച്ച്എസ്എസിലെ താരങ്ങള് സ്വന്തമാക്കി.
ജൂനിയര് ഗേള്സില് ജോവിയ ജോര്ജും, എയ്ഞ്ചല് ബിനോയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്സ് ഗേള്സിലെ കൃഷ്ണപ്രിയ സിജുവാണ് മൂന്നാമത്. ജൂനിയര് ബോയ്സില് ബേസില് ബാബുവിനും പി.എസ്. മിലനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്. വാളകം മാര് സ്റ്റീഫന്സ് എച്ച്എസിലെ അഭിനവ് മനോജ് മൂന്നാം സ്ഥാനം നേടി.
സീനിയര് ബോയ്സില് ജോയല് ജോസഫ്, ജെംസണ് ചെറിയാന് എന്നിവര്ക്കാണ് ഒന്നും രണ്ടും സ്ഥാനം. കോതമംഗലം സെന്റ് ജോര്ജ് എച്ച്എസ്എസിലെ ചാക്കോ ആന്ഡ്രൂസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയര് ഗേള്സില് സെഫാനിയ നിട്ടു, ബിയ മറിയം എന്നിവര് ഒന്നും രണ്ടും സ്ഥാനങ്ങള് നേടി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്സ് ഗേള്സിലെ നന്മ ലാലു മുന്നാമതെത്തി.
ഇന്ന് രാവിലെ ഒമ്പതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് സുബിന് പോള് പതാക ഉയര്ത്തും. മേയര് വി.കെ. മിനിമോള് ഉദ്ഘാടനം ചെയ്യും.സ്പ്രിന്റ് ഇനങ്ങളായ 100, 600, 800 മീറ്റര് മത്സരങ്ങളും ഷോട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിന് ത്രോ, ലോംഗ്ജംപ്, ഹൈജംപ്, റിലേ മത്സരങ്ങളും നടക്കും. 14 ഉപജില്ലകളില്നിന്ന് മൂവായിരം കായികതാരങ്ങള് പങ്കെടുക്കുന്നുണ്ട്.
Tags : NattuVishesham.DistricteNews