x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​ ഭ​ര​ണമു​ന്ന​ണി​യി​ൽ വീ​ണ്ടും ഭി​ന്ന​ത


Published: June 18, 2026 09:48 PM IST | Updated: June 18, 2026 09:48 PM IST

പാ​ലാ: ദി​വ​സ​ങ്ങ​ളാ​യി പാ​ലാ ന​ഗ​ര​സ​ഭ ഭ​ര​ണ​മു​ന്ന​ണി​യി​ൽ തു​ട​രു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. ഇ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​ല​വി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ മേ​ലി​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും കൗ​ൺ​സി​ല​ർ ബി​ജു പു​ളി​ക്ക​ക്ക​ണ്ടം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്കി​ലൂ​ടെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ​വ​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ് സ്വ​ത​ന്ത്ര മു​ന്ന​ണി അം​ഗം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത​ല്ല ഭ​ര​ണ​മു​ന്ന​ണി​യി​ലെ ത​ർ​ക്ക​മെ​ന്നാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ഭ​ര​ണ​മു​ന്ന​ണി​യി​ൽ ത​ർ​ക്കം തു​ട​ങ്ങി​യെ​ന്നും ത​നി​ക്കും സ​ഹോ​ദ​ര​ന്‍ ബി​നു​വി​നു​മെ​തി​രേ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ബി​ജു മാ​ത്യൂ​സ് ന​ല്‍​കി​യ ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള ഒ​രു​നീ​ക്ക​വും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ലെ​ന്നും ബി​ജു ആ​രോ​പി​ച്ചു.

ത​ർ​ക്കം തീ​രു​ന്നി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​മു​ന്ന​ണി മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് സ്വ​ത​ന്ത്ര മു​ന്ന​ണി ന​ൽ​കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ത​ർ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ സ​മ​വാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി സ്വ​ത​ന്ത്ര മു​ന്ന​ണി അം​ഗം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : Pala Nattuvishesham District News

Recent News

Corehub Up