തൃശൂർ: ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ നാട്ടാനകളെ ചികിത്സിച്ച വെറ്ററിനറി ഡോക്ടർ എന്ന നേട്ടത്തിലൂടെ ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡുകൾ കരസ്ഥമാക്കി വെറ്ററിനറി ഡോക്ടർ പി.ബി. ഹരിദാസ്.
2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ 253 നാട്ടാനകളെയാണ് അദ്ദേഹം ചികിത്സിച്ചത്. ആനകളുടെ പരിചരണത്തിലുള്ള വൈദഗ്ധ്യവും അർപ്പണബോധവുമാണ് ഡോ. ഹരിദാസിനെ റിക്കാർഡ് നേട്ടത്തിലെത്തിച്ചത്. 2026 ഏപ്രിൽ 25നു പ്രഖ്യാപിച്ച റിക്കാർഡുകളുടെ സർട്ടിഫിക്കറ്റ് ഇന്ന് ഉച്ചയ്ക്കു മൂന്നിന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.
Tags : nattu vishesham Haridas's record