x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്ന​ക്കാ​ട്ടു​മൂ​ല കു​ള​ം മാ​ലി​ന്യനി​ക്ഷേ​പ​വും കൈ​യേ​റ്റ​വും മൂ​ലം ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 17, 2026 04:15 AM IST | Updated: October 17, 2026 04:15 AM IST

വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന പു​ന്ന​ക്കാ​ട്ടു​മൂ​ല​യി​ലെ കു​ളം.

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി 22-ാം വാ​ർ​ഡി​ൽ (കു​സാ​റ്റ് - സീ​പോ​ർ​ട്ട് വാ​ർ​ഡ്) സ്ഥി​തി ചെ​യ്യു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ പു​ന്ന​ക്കാ​ട്ടു​മൂ​ല കു​ള​വും പ​രി​സ​ര​വും മാ​ലി​ന്യ നി​ക്ഷേ​പ​വും കൈ​യേ​റ്റ​വും മൂ​ലം ന​ശി​ക്കു​ന്നു.
കു​ള​ത്തി​ലേ​ക്ക് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​ദ്യ​ക്കു​പ്പി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ച് ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ച്ച​താ​ണ് ഈ ​കു​ളം. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കു​ള​ത്തി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.

ജ​ലാ​ശ​യ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി​സ് ആ​ക്റ്റ് 340 (എ) ​പ്ര​കാ​രം ഒ​രു വ​ർ​ഷം വ​രെ ത​ട​വും 50,000 രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് കാ​ണി​ച്ച് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് ഇ​വി​ടെ​യു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കു​ള​ത്തി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ഇ​തി​നി​ട​യി​ൽ, ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി അ​ന​ധി​കൃ​ത​മാ​യി കൈ​യേ​റു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​നം കാ​ര​ണം ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടാ​നും, ഭാ​വി​യി​ലെ പൊ​തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടാ​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

മു​ൻ​പും സ​മാ​ന​മാ​യ കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള വ്യ​ക്തി​ക്കെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും, ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​ത് അ​ലം​ഭാ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പൊ​തു​മു​ത​ൽ കൈ​യേ​റി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ള​വും പ​രി​സ​ര​വും പൂ​ർ​ണ തോ​തി​ൽ സം​ര​ക്ഷി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി​ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham.DistricteNews

Recent News

Corehub Up