x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ണ്ടോ​ട്ടി​യി​ൽ ആ​വേ​ശ​മാ​യി ഡോ. ​പി. ജി​ജി​യു​ടെ പ​ര്യ​ട​നം


Published: April 7, 2026 07:40 AM IST | Updated: April 7, 2026 07:40 AM IST

കൊ​ണ്ടോ​ട്ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​പി. ജി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ര്യ​ട​നം വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ആ​വേ​ശ​ക​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് വെ​ട്ട​ത്തൂ​രി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

ഒ​ള​വ​ട്ടൂ​രി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഉ​ച്ച​വ​രെ നീ​ണ്ടു​നി​ന്ന വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

നെ​ടി​യി​രു​പ്പി​ൽ കു​ടും​ബ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച ഡോ. ​പി. ജി​ജി അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ചോ​ദി​ച്ച​റി​ഞ്ഞു. വ​രും​കാ​ല​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ണ്ടോ​ട്ടി സ്മാ​ര​ക​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച വ​നി​താ റോ​ഡ് ഷോ ​പ​ര്യ​ട​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ റോ​ഡ് ഷോ ​കൊ​ണ്ടോ​ട്ടി ടൗ​ണി​ലാ​ണ് സ​മാ​പി​ച്ച​ത്. പി​ന്നീ​ട് പോ​ത്തു​വെ​ട്ടി​പ്പാ​റ​യി​ൽ നി​ന്ന് തു​ട​ങ്ങി​യ മ​ണ്ഡ​ലം റോ​ഡ് ഷോ ​കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തെ ഇ​ള​ക്കി​മ​റി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും വാ​ഹ​ന​ങ്ങ​ളും അ​ണി​നി​ര​ന്ന റാ​ലി ന​ഗ​രം ചു​റ്റി പ​തി​നൊ​ന്നാം മൈ​ലി​ൽ സ​മാ​പി​ച്ചു.

Tags : nattu vishesham Kondotty was a success

Recent News

Corehub Up