x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും നേ​ട്ടം ര​ചി​ച്ച് ഡോ. ​ശ്രു​തി​മോ​ൾ ത​മ്പി

വെബ് ഡെസ്ക്
Published: September 18, 2026 11:16 PM IST | Updated: September 18, 2026 11:16 PM IST

ഡോ. ​ശ്രു​തി​മോ​ൾ ത​മ്പി​യു​ടെ വി​ജ​യ​ത്തി​ൽ അ​മ്മ ബി​ന്ദു​വും സ​ഹോ​ദ​രി സൂ​ര്യ​യും മ​ധു​രം പ​ങ്കു​വ​യ്ക്കു​ന്നു.

ചെ​റു​തോ​ണി: ശ്രു​തി​മോ​ൾ ത​മ്പി ഡോ​ക്‌​ട​റാ​യി, അ​തും ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ. എം​ബി​ബി​എ​സ് പ​രീ​ക്ഷാ ഫ​ലം വ​ന്ന​പ്പോ​ൾ കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ആ​ദ്യ​ത്തെ പേ​ര് ശ്രു​തി മോ​ളു​ടേ​താ​യി​രു​ന്നു. 150ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് എം​ബി​ബി​എ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ ഒ​ന്നാം സ്ഥാ​നം ശ്രു​തി​മോ​ൾ​ക്കാ​ണ്.

ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി പ​ട​മു​ഖം സ്വ​ദേ​ശി​നി പാ​റ​ച്ചാ​ലി​ൽ ശ്രു​തി​മോ​ൾ ത​മ്പി​ക്ക് ഡോ​ക്ട​റാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ചെ​റു​പ്പം മു​ത​ലാ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ, വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യി​രു​ന്നു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് ത​മ്പി ശ്രു​തി​മോ​ൾ​ക്ക് 11 വ​യ​സു​ള്ള​പ്പോ​ൾ ഹൃ​ദ​യാ​ഘാ​ത​ത്താ​ൽ മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വ് ബി​ന്ദു കൂ​ലി​വേ​ല​യ്ക്കി​റ​ങ്ങി. പ്ല​സ് ടു​വി​ന് 91.6 ശ​ത​മാ​നം മാ​ർ​ക്കു​വാ​ങ്ങി വി​ജ​യി​ച്ച ശ്രു​തി​മോ​ൾ​ക്ക് എ​ൻ​ട്ര​ൻ​സ് പ​രീ​ശീ​ല​ന​ത്തി​ന് പാ​ലാ ബ്രി​ല്യ​ൻ​സ് അ​ക്കാ​ദ​മി സ​ഹാ​യം ന​ല്കി. തു​ട​ർ​ന്ന് 2021ലെ ​എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തി​യ ശ്രു​തി​മോ​ൾ​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ 4203-ാം റാ​ങ്ക് ല​ഭി​ച്ചു.

കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​ന​വും ല​ഭി​ച്ചു. പ​ക്ഷേ ഈ ​കു​ടും​ബ​ത്തി​ന് ഫീ​സ​ട​യ്ക്കാ​നു​ള്ള മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. ബാ​ങ്കി​ൽ​നി​ന്നു വി​ദ്യാ​ഭ്യാ​സ വാ​യ്പ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം. കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തെ ഫീ​സ​ട​യ്ക്ക​ണം. ഒ​രു വ​ർ​ഷ​ത്തെ ഫീ​സും മ​റ്റ് ചെ​ല​വു​ക​ളും കൂ​ടി പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രും. നി​ത്യ​വൃ​ത്തി​ക്ക് ബു​ദ്ധി​മു​ട്ടു​ന്ന ശ്രു​തി​മോ​ളു​ടെ അ​മ്മ ബി​ന്ദു​വി​ന് ഈ ​തു​ക സ്വ​പ്നം കാ​ണാ​ൻ​പോ​ലും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ധ​ർ​മ്മ സ​ങ്ക​ട​ത്തി​ലാ​യ ശ്രു​തി​മോ​ളു​ടെ ദു​ര​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ട​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് ഉ​ട​ൻ​ത​ന്നെ നേ​താ​ക്ക​ൾ​ക്കൊ​പ്പം ശ്രു​തി​മോ​ളു​ടെ വീ​ട്ടി​ലെ​ത്തി എം​ബി​ബി​എ​സ് പ​ഠ​ന​ത്തി​നു​ള്ള സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു.

തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രു​തി​മോ​ൾ​ക്ക് പ​ഠ​ന​ത്തി​നു​ള്ള തു​ക സ​മാ​ഹ​രി​ച്ചും ന​ല്കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സ​ഹാ​യം​കൂ​ടി ല​ഭി​ച്ച​തോ​ടെ ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ വാ​ങ്ങാ​തെ​ത​ന്നെ ശ്രു​തി​മോ​ൾ​ക്ക് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു.

ചോ​ർ​ന്നൊ​ലി​ക്കു​ന്ന പ​ഴ​യ വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ടു​ക്കി​യു​ടെ മി​ടു​ക്കി.

Tags : District News Nattuvishesham Dr. Sruthimol Thampi Success

Recent News

Corehub Up