x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഇ​ന്ന്

വെബ് ഡെസ്ക്
Published: July 21, 2026 02:37 AM IST | Updated: July 21, 2026 02:37 AM IST

തൃ​ശൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. അ​താ​ത് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് ആ​സ്ഥാ​ന​ങ്ങ​ൾ, വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക.
കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ആ​ക​സ്മി​ക ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​ത്. 2026 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ൻ​പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്കു പേ​രു ചേ​ർ​ക്കാം.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ളി (വാ​ർ​ഡ് 13), വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട​ത്തി​രി​ഞ്ഞി (വാ​ർ​ഡ് 01), ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ര്യം​പാ​ടം (വാ​ർ​ഡ് 13), ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​റു​മ​ല കി​ഴ​ക്കു​മു​റി (വാ​ർ​ഡ് 16), ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് (വാ​ർ​ഡ് 24) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പു​തു​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്കി​ൽ വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12, 13, 14, 15, 16 വാ​ർ​ഡു​ക​ളും എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡും പു​തു​ക്ക​ലി​ൽ ഉ​ൾ​പ്പെ​ടും. വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്കി​ൽ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, 13,14,15 എ​ന്നീ വാ​ർ​ഡു​ക​ളി​ലെ പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ക.

ക​ര​ട് പ​ട്ടി​ക​യി​ൽ പു​തി​യ അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് അ​ഞ്ച് ആ​ണ്. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഓ​ഗ​സ്റ്റ് 19ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലോ മാ​റ്റം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ച്ച് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശി​പാ​ർ​ശ സ​ഹി​തം ഓ​ഗ​സ്റ്റ് 16ന് ​മു​ന്പ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​പേ​ക്ഷ
ന​ൽ​ക​ണം.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up