x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി​യി​ൽ വീ​ണ്ടും ഡ്രെ​യി​നേ​ജ് സ്ലാ​ബ് ത​ക​ർ​ന്നു; വ്യാ​പ​ക പ്ര​തി​ഷേ​ധം


Published: July 1, 2026 04:15 AM IST | Updated: July 1, 2026 04:15 AM IST

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന കൊ​ര​ട്ടി​യി​ൽ വീ​ണ്ടും ഡ്രെ​യി​നേ​ജ് സ്ലാ​ബ് ത​ക​ർ​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ദി​ശ​യി​ൽ റെ​യി​ൽ​വേ മേ​ല്പാ​ലം ഇ​റ​ങ്ങി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ സ്ലാ​ബു​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ​ത്. മൂ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മേ​ൽ​നോ​ട്ട ജീ​വ​ന​ക്കാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി. എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ൻ​സി​ൽ ഹ​സ​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നും നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മാ​നേ​ജ​റു​ടെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.
തു​ട​ർ​ച്ച​യാ​യി സ്ലാ​ബു​ക​ൾ ത​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തും​വ​രെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.
സം​ഭ​വ​മ​റി​ഞ്ഞ് കൊ​ര​ട്ടി എ​സ്ഐ സി.​പി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ ശ്രീ​ജ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ര​ഞ്ജി​ത്തും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

സ്ലാ​ബ് ത​ക​ർ​ന്ന​തും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തും മൂ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പെ​രു​മ്പി വ​രെ എ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​നും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും സ​ർ​വീ​സ് റോ​ഡു​ക​ൾ കു​ഴി​ക​ളാ​ൽ യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണെ​ന്നും ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ആ​ദ്യം ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും, സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​റി​യി​ക്കാ​മെ​ന്നും ത​ഹ​സി​ൽ​ദാ​റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​ന​ൽ​കി. എ​ന്നാ​ൽ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും തു​ട​ർ​ച്ച​യാ​യു​ള്ള സ്ലാ​ബ് ത​ക​ർ​ച്ച​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം അ​സാ​നി​പ്പി​ക്കു​ക​യും ത​ക​ർ​ന്ന സ്ലാ​ബ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്ത​ത്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രാ​തി​ക​ളും കേ​ൾ​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി, ക​രാ​ർ ക​മ്പ​നി, ജ​ന​പ്ര​തി​നി​ധി​ക​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന് ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡെ​ന്നി വെ​ളി​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districte News

Recent News

Corehub Up