x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞം​കോ​ട് കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി രൂ​ക്ഷം

വെബ് ഡെസ്ക്
Published: September 23, 2026 04:12 AM IST | Updated: September 23, 2026 04:12 AM IST

കു​ഞ്ഞം​കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ നി​ല​യി​ല്‍.

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡാ​യ കു​ഞ്ഞം​കോ​ട് കു​ടി​വെ​ള്ള​ക്ഷാ​മം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും വെ​യി​ല്‍ ക​ടു​ത്ത​തു​മാ​ണ് മേ​ഖ​ല​യി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളാ​യ കി​ണ​റു​ക​ളും നീ​ര്‍​ച്ചാ​ലു​ക​ളും അ​രു​വി​ക​ളും വ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​ല​യി​ലാ​ണ്.

ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും എ​സ്‌​റ്റേ​റ്റ് ല​യ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ജ​ല​ക്ഷാ​മം ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വേ​ത​ന​ക്കാ​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ഞ്ഞം​കോ​ട് കൂ​ടു​ത​ലാ​യു​ള്ള​ത്.
കു​ടി​ക്കാ​നും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി വ​ലി​യ തു​ക ന​ല്‍​കി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടു​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍. ഇ​ത് ഇ​വ​രു​ടെ കു​ടും​ബ ബ​ജ​റ്റി​നെ​പ്പോ​ലും കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത് കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഭൂ​പ്ര​കൃ​തി​യു​ടെ പ്ര​ത്യേ​ക​ത കാ​ര​ണം ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​ര്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തും വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​മാ​ണ് വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

പ്ര​ശ്‌​ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ​ക​രം ശാ​ശ്വ​ത​മാ​യ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കു​ഞ്ഞം​കോ​ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​നും പ​ഞ്ചാ​യ​ത്തും ജ​ന​പ്ര​തി​നി​ധി​ക​ളും ഭ​ര​ണ​കൂ​ട​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ഗ്രാ​മം.

Tags : Nattuvishesham DistrictNews DeepikaNews Drinking water

Recent News

Corehub Up