കുടിവെള്ള പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചപ്പോൾ.
മലമ്പുഴ: മലമ്പുഴ പ്രധാന റോഡരികിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടിട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എത്രയുംവേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞവീണ് ചീഞ്ഞനാറ്റവും കൊതുകു ശല്യവും വർധിച്ചിരിക്കുകയാണെന് പരിസരവാസികൾ പറഞ്ഞു. റോഡ് കുഴിച്ചുവേണം കേടുപാടുകൾ ശരിയാക്കാനെന്നും റോഡ് വെട്ടിപ്പൊളിക്കുന്നതിനു അനുവാദം ചോദിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അനുവാദം ലഭിക്കുന്ന മുറയ്ക്ക് പെട്ടെന്ന് ശരിയാക്കുമെന്നും വാട്ടർ അഥോറിറ്റി മലമ്പുഴ സെക്ഷൻ എ ഇ അറിയിച്ചു.
Tags : Drinking water nattuvishesham local news