x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള പ്ര​ശ്ന​ം: ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം​ന​ൽ​കി


Published: June 18, 2026 02:14 AM IST | Updated: June 18, 2026 02:14 AM IST

ക​യ്പ​മം​ഗ​ലം: മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്‌​ട​ർ​ക്ക് നി​വേ​ദ​നം​ന​ൽ​കി. തീ​ര​ദേ​ശ വി​ല്ലേ​ജാ​യ കൂ​ളി​മു​ട്ട​വും ക​നോ​ലി ക​നാ​ലി​ന്‍റെ അ​രി​കി​ലു​ള്ള പാ​പ്പി​നി​വ​ട്ടം വി​ല്ലേ​ജും​ചേ​ർ​ന്ന മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശു​ദ്ധ​ജ​ലം വ​ള​രെ അ​പൂ​ർ​വം​സ്ഥ​ല​ങ്ങ​ളി​ലേ ല​ഭി​ക്കു​ന്നു​ള്ളൂ. ക​നോ​ലി ക​നാ​ലി​ന്‍റെ​യും ക​ട​ലോ​ര​ത്തമു​ള്ള​വ​ർ, ഉ​പ്പുവെ​ള്ളം ആ​യ​തു​കൊ​ണ്ട് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റേ​മാ​സ​ങ്ങ​ളാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​ൽ​നി​ന്നു വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ഒ​റ്റ​പ്പെ​ട്ട ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വെ​ള്ളം ല​ഭി​ക്കു​ന്ന​ത്. അ​തുത​ന്നെ ചു​രു​ങ്ങി​യ സ​മ​യ​ത്തു​മാ​ത്രം. അ​തു​പോ​ലും ഇ​പ്പോ​ൾ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് വെ​ള്ള​ത്തി​നാ​യി ജ​ന​ങ്ങ​ൾ ഓ​ട്ട​ത്തി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് ടാ​ങ്കി​ലാ​ക്കി കൊ​ണ്ടു​ക്കൊ​ടു​ക്കു​ന്ന വെ​ള്ള​മാ​ണ് ഏ​ക ആ​ശ്ര​യം. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സം​കൊ​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ 174 ടാ​ങ്ക​ർ ശു​ദ്ധ​ജ​ലം ന​ൽ​കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ക​ച്ച​വ​ട താ​ത്പ​ര്യാ​ർ​ഥം വെ​ള്ളം വി​ത​ര​ണം​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന് തീ​വി​ല​യാ​യ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വാ​ങ്ങാ​ൻ ആ​വു​ന്നി​ല്ല. പ​ല കു​ടും​ബ​ങ്ങ​ളും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബ​ന്ധു​വീ​ട്ടു​ക​ളി​ലേ​ക്ക് താ​മ​സം​മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കു​ടി​ക്കാ​നോ, കു​ളി​ക്കാ​നോ, ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നോ, വെ​ള്ളം ല​ഭി​ക്കാ​തെ ഒ​രു ഗ്രാ​മ​മൊ​ന്നാ​കെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

മ​തി​ല​ക​ത്തു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ സ​മീ​പി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ മ​റു​പ​ടി​യോ, പ​രി​ഹാ​ര​മോ ഉ​ണ്ടാ​കു​ന്നി​ല്ല. പ​ല​പ്പോ​ഴും ഫോ​ൺ എ​ടു​ക്കാ​ത്ത പ്ര​ശ്ന​വു​മു​ണ്ട്. കാ​ല​പ്പ​ഴ​ക്കം​വ​ന്ന പ​ല പൈ​പ്പു​ക​ളും മാ​റ്റി​യി​ട്ടും ഇ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ തു​ട​രു​ക​യു​മാ​ണ്.
കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​നാ​സ്ഥ​യും​മൂ​ലം മ​തി​ല​ക​ത്തെ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്നി​ല്ലെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടു പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ. ബി​നേ​ഷ്, പി.​പി. പ്ര​സീ​ത, ഹ​സീ​ന റ​ഷീ​ദ് എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പം നി​വേ​ദ​നം​ന​ൽ​കാ​നു​ണ്ടാ​യി.

Tags : Drinking water Nattuvishesham District News

Recent News

Corehub Up