ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി മോന്‍സ് ജോസഫിന് ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള നിവേദനം സ
കൊല്ലം : ജില്ലയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങള്‍ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. പുനലൂര്‍ പനങ്കുറ്റി മലയില്‍ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ ജല അഥോറിറ്റി തയാറാക്കിയ പദ്ധതി രൂപരേഖപ്രകാരമുള്ള 3.12 കോടി സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാനുള്ള നിര്‍ദേശം നല്‍കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പു നല്കി.
ജില്ലയിലെ പ്രധാന ജലവിതരണ പദ്ധതിക്കു വേണ്ടി ഇടമുളക്കല്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും നേതാക്കളും നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് പ്രധാന വാല്‍വ് ചോര്‍ച്ചകള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള, കേരള കോണ്‍ഗ്രസ് നേതാവ് സി. മോഹനന് പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി കെ. റെജി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബേബി മാത്യു, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാജീവ് കോശി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ് റാണ,വിഷ്ണു തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Kollam