മറയൂർ: കാന്തല്ലൂർ പഞ്ചായത്തിന്റെ പ്രവേശന കവാടമായ കോവിൽക്കടവ് ടൗണിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് വാഹനങ്ങളിൽ ജലവിതരണം ആരംഭിച്ചു.
ടൗണിന് സമീപം പാമ്പാർപുഴ ഒഴുകുന്നുണ്ടെങ്കിലും ശുദ്ധജലം ലഭ്യമല്ല. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സ്വകാര്യവ്യക്തികൾ വിതരണം ചെയ്യുന്ന വെള്ളം ഉയർന്ന വില നൽകി വാങ്ങുകയാണ് ചെയ്യുന്നത്.
2018ലെ വെള്ളപ്പൊക്കത്തിൽ പാമ്പാർപുഴയിൽനിന്ന് എട്ടു കിലോമീറ്റർ അകലെനിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് ലൈനുകൾ ഒഴുകിപ്പോയതോടെയാണ് ദുരിതം ആരംഭിച്ചത്. പാമ്പാർപുഴയിൽനിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതികൾ വർഷങ്ങളായി നീണ്ടുപോകുകയാണ്. ജൽജീവൻ മിഷൻ പദ്ധതി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
Tags : Drinking water nattuvishesham local news