മങ്കൊന്പ് മണ്ധലം കോൺഗ്രസ് കമ്മറ്റിയോഗം കർഷകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.
രാമങ്കരി: വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടിൽ അടിയന്തരമായി കുടിവെള്ളം വിതരണം നടത്താൻ സർക്കാർ തയാറാകണമെന്ന് മങ്കൊന്പ് മണ്ധലം കോൺഗ്രസ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കർഷകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. മണ്ധലം കോൺഗ്രസ് പ്രസിഡന്റ് മനോജ് രാമമന്ദിരം അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.ജി. രഞ്ജിത്ത്, ജോളി ജോസഫ്, ലിജോ മാത്യു കുഞ്ഞുമോൻ തുറവശേരി, കുഞ്ഞച്ചൻ കോയിപ്പള്ളി, മനോജ് പുല്ലാത്തശെരി, പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊന്പിൽ 7ന് എത്തിച്ചേരുന്ന കെ.സി.വേണുഗോപാൽ എംപി ക്കും 25ന് രാമങ്കരിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ നേതൃത്വത്തിലെത്തുന്ന പുതുയുഗ യാത്രയ്ക്കും വൻ സ്വീകരണം നല്കുവാനും മങ്കൊന്പ് മണ്ധലത്തിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
Tags : Drinking water nattuvishesham local news