ജോൺസൺ
ചെങ്ങാലൂർ: പുതുക്കാട് ചെങ്ങാലൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
ചെങ്ങാലൂർ മഞ്ഞളി ചാക്കുണ്ണി മകൻ ജോൺസൺ(68) ആണ് മരിച്ചത്. കഴിഞ്ഞമാസം 27ന് ആയിരുന്നു അപകടം. ജോൺസന്റെ വീടിനടുത്തുള്ള മതിലിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആലീസ്, മക്കൾ: ജിനു,ജിനി. മരുമകൻ ഡിൽജോ.