യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിരിക്കുന്ന ബസിനെ മറികടന്ന്, റോഡിന്റെ മധ്യത്തിൽ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്ന മറ്റൊരു സ്വകാര്യ ബസ്. ഒാടിക്കൊണ്ടിരിക്കുന്ന മറ
കൊച്ചി: മുന്നിലുള്ള ബസിനെ മറികടക്കാന്‍ അമിതവേഗം, ലെയിന്‍ വെട്ടിക്കല്‍, നടപ്പാതയിലേക്ക് കയറ്റം, സീബ്ര ലൈനില്‍ കാല്‍നടയാത്രക്കാരെ ഹോണ്‍ മുഴക്കി ഭയപ്പെടുത്തല്‍... മുന്നിലെത്താനുള്ള മരണപ്പാച്ചിലില്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ നടത്തുന്ന നിയമലംഘനങ്ങളില്‍ ജനം പകച്ചുനില്‍ക്കുകയാണ്. ഇരുചക്രവാഹനങ്ങളിലെ സ്ത്രീകളോട് മോശമായി പെരുമാറുന്നതടക്കമുള്ള പരാതികളും ഉയരുന്നു.
സമയക്രമം പാലിക്കാനും സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റാനുമുള്ള മത്സരമാണ് പലപ്പോഴും അപകടകരമായ ഡ്രൈവിംഗിലേക്ക് നയിക്കുന്നത്.
സ്വകാര്യ ബസുകളുടെ അമിതവേഗതയെക്കുറിച്ച് ഹൈക്കോടതി പലതവണ വിമര്‍ശനം ഉന്നയിച്ചിട്ടും സ്ഥിതിക്ക് കാര്യമായ മാറ്റമില്ല.
പൊലിസിനെയും നിയമത്തെയും കോടതിയെയും ഭയക്കാതെ നിയമം ലംഘിക്കുന്ന നിലയിലാണ് ചില ബസ് ജീവനക്കാരെന്ന് കഴിഞ്ഞ ദിവസം ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചിരുന്നു.
സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളി നടന്നതും അടുത്തിടെയാണ്. യൂണിഫോം ധരിക്കാതിരിക്കുക, ഉച്ചത്തില്‍ പാട്ടുവയ്ക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, ചോദ്യം ചെയ്യുന്നവരോട് അസഭ്യം പറയുക തുടങ്ങിയ പരാതികളും വ്യാപകമാണ്.
ഇത്തരക്കാര്‍ക്കെതിരെ പൊലിസ് നടപടിയെടുക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കുന്നു. ഇത് നല്ല രീതിയില്‍ സര്‍വീസ് നടത്തുന്ന ബസ് ജീവനക്കാരെയും ബാധിക്കുന്നുണ്ട്.
Tags : NattuVishesham DistrictNews