x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഉ​പ​യോ​ഗം: ജി​ല്ല​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും


Published: April 24, 2026 11:53 PM IST | Updated: April 24, 2026 11:53 PM IST

കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ അ​​ന​​ധി​​കൃ​​ത ല​​ഹ​​രി ഉ​​പ​​യോ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും ത​​ട​​യു​​ന്ന​​തി​​നും വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ സം​​യു​​ക്ത പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ നാ​​ര്‍​കോ കോ-​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ സെ​​ന്‍റ​​ര്‍ ജി​​ല്ലാ​​ത​​ല യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ്, റെ​​യി​​ല്‍​വേ സു​​ര​​ക്ഷാ സേ​​ന, ഡ്ര​​ഗ്‌​​സ് ക​​ണ്‍​ട്രോ​​ള്‍ യൂ​​ണി​​റ്റ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് എ​​ന്നി​​വ​​യെ ഏ​​കോ​​പി​​പ്പി​​ച്ചാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​ത്. ഇ​​തി​​നാ​​യി വ​​കു​​പ്പു​​ക​​ളി​​ല്‍ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തും.

സ്‌​​കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ല​​ഹ​​രി ഉ​​പ​​യോ​​ഗം ത​​ട​​യാ​​ന്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കും. വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ 500 മീ​​റ്റ​​ര്‍ പ​​രി​​ധി​​യി​​ല്‍ ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല്‍​പ​​ന​​യും ഉ​​പ​​യോ​​ഗ​​വും ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കും. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി വൈ​​ദ്യ പ​​രി​​ശോ​​ധ​​നാ ക്യാ​​മ്പു​​ക​​ളും ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ളും ന​​ട​​ത്തും. കു​​ട്ടി​​ക​​ള്‍ ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യാ​​ല്‍ കൗ​​ണ്‍​സ​​ലിം​​ഗ് ന​​ല്‍​കും. ല​​ഹ​​രി​​യി​​ല്‍നി​​ന്ന് മോ​​ചി​​ത​​രാ​​കാ​​നു​​ള്ള സ​​ഹാ​​യ​​വും ന​​ല്‍​കും.

ജി​​ല്ല​​യി​​ലെ ഡ്ര​​ഗ് ഹോ​​ട് സ്‌​​പോ​​ട്ടു​​ക​​ള്‍ ക​​ണ്ടെ​​ത്തി ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്തും. കൊ​​റി​​യ​​ര്‍ സ​​ര്‍​വീ​​സ് വ​​ഴി ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യ​​ട​​ക്കം നി​​രീ​​ക്ഷി​​ക്കും. ജി​​ല്ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ല​​ഹ​​രി മോ​​ച​​ന​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ല​​ഹ​​രി​​സം​​ബ​​ന്ധ​​മാ​​യ വി​​വ​​ര​​ങ്ങ​​ള്‍ ദേ​​ശീ​​യ നാ​​ര്‍​കോ​​ട്ടി​​ക്‌​​സ് പോ​​ര്‍​ട്ട​​ലാ​​യ മാ​​ന​​സി​​ന്‍റെ 1933 എ​​ന്ന ഹെ​​ല്‍​പ് ലൈ​​ന്‍ ന​​മ്പ​​രി​​ല്‍ അ​​റി​​യി​​ക്കാം. ല​​ഹ​​രി​​യി​​ല്‍​നി​​ന്ന് മോ​​ച​​ന​​മാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​ക്ക് 14405 എ​​ന്ന ടോ​​ള്‍​ഫ്രീ ന​​മ്പ​​രി​​ല്‍ വി​​മു​​ക്തി ബോ​​ധ​​വ​​ത്ക​​ര​​ണ മി​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം.

ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ചേം​​ബ​​റി​​ല്‍​ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ഡി​​എം ലി​​റ്റി ജോ​​സ​​ഫ്, കോ​​ട്ട​​യം നാ​​ര്‍​ക്കോ​​ട്ടി​​ക് സെ​​ല്‍ ഡി​​വൈ​​എ​​സ്പി കെ.​​ആ​​ര്‍. ബി​​ജു, എ​​ക്‌​​സൈ​​സ് സ​​ര്‍​ക്കി​​ള്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ കൃ​​ഷ്ണ​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Drug use nattuvishesham local news

Recent News

Corehub Up