x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം; ര​ണ്ടു ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു


Published: June 12, 2026 07:21 AM IST | Updated: June 12, 2026 07:21 AM IST

ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ, പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. ര​ണ്ടു ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. അ​ശോ​ക​പു​രം പ​ള്ളി​ക്കു​ന്ന് മം​ഗ​ല​ത്ത് വീ​ട്ടി​ൽ എം.​ആ​ർ. സ​ന്തോ​ഷ് (50), കീ​ഴ്മാ​ട് സ്വ​ദേ​ശി ശ​ര​ത്ത് (26) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ്ര​തി സ​ന​ലി​നെ (38) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് മു​ന്നി​ലാ​ണ് ബ​ഹ​ളം ആ​രം​ഭി​ച്ച​ത്. പ്ര​തി​യെ ആ​ർ​പി​എ​ഫു​കാ​ർ ത​ള്ളി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കൊ​ണ്ടു​നി​ർ​ത്തി. ഇ​യാ​ൾ എ​ല്ലാ​വ​രെ​യും അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ശ​ര​ത്തി​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ന്തോ​ഷി​ന്‍റെ വ​ല​ത് ക​ണ്ണി​നും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് 11.30 ഓ​ടെ​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
സ​ന്തോ​ഷി​നെ എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആ​ക്ര​മി​ച്ച പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ടാ​ക്സി ഡ്രൈ​വേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​പി. അം​ബു​ജാ​ക്ഷാ​ൻ, സെ​ക്ര​ട്ട​റി എം.​എ​സ്. സു​നി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Drunk youth rampage

Recent News

Corehub Up