x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: September 17, 2026 02:27 AM IST | Updated: September 17, 2026 02:27 AM IST

കെ​എം​എം​എ​ല്‍ ക​മ്പ​നി​ക്ക്‌ വട​ക്കു​ഭാ​ഗ​ത്താ​യി റോ​ഡി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ല്‍.

ച​വ​റ: കെ​എം​എം​എ​ല്‍ ക​മ്പ​നി​ക്ക്‌ വട​ക്കു​ഭാ​ഗ​ത്താ​യി ക​മ്പ​നി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് റോ​ഡി​ന് വ​ശ​ങ്ങ​ളി​ലാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടവർ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ഇ​ട​വ​ട്ട​യി​ല്‍ റോ​ഡി​ന് കി​ഴ​ക്കു​ഭാ​ഗ​ത്ത് ആ​യി​ട്ടാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലെ ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ല്‍ ത​ള്ളി​യത്.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​വി​ടെ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി​യ മാ​ലി​ന്യം റോ​ഡി​ലേ​ക്ക് ത​ള്ളി​യ സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളും കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തി​ന് ന​ടു​വി​ലൂ​ടെ​യു​ള്ള പൊ​തു റോ​ഡി​ന് സ​മീ​പ​ത്താ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്.

ഇ​വി​ടെ സി​സി​ടി​വി സ്ഥാ​പി​ച്ചാ​ല്‍ മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ്ക്ക​ളു​ടെ​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

 

Tags : District News Nattuvishesham Dumping of waste

Recent News

Corehub Up