x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍​പ്പെ​ട്ടി​യി​ല്‍ "വൈ​കി​യെ​ത്തി​യ' പൂ​ക്കാ​ലം 

വെബ് ഡെസ്ക്
Published: September 17, 2026 03:31 AM IST | Updated: September 17, 2026 03:31 AM IST

മൂ​വാ​റ്റു​പു​ഴ അ​ഞ്ച​ല്‍​പ്പെ​ട്ടി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ ദേ​വ​ദാ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ചെ​ണ്ടു​മ​ല്ലി പൂ​ത്ത​പ്പോ​ൾ.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കാ​ളി​യാ​ര്‍ റോ​ഡ​രി​കി​ലെ അ​ഞ്ച​ല്‍​പ്പെ​ട്ടി ജം​ഗ്ഷ​നി​ൽ ഇ​പ്പോ​ൾ മ​ഞ്ഞ​യും ഓ​റ​ഞ്ചും ചാ​ലി​ച്ചെ​ഴു​തി​യ ഒ​രു പൂ​ക്കാ​ല​മാ​ണ്. നെ​ഞ്ചു​പൊ​ള്ളു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന്‍റെ ക​ഥ​കൂ​ടി ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. ദേ​വ​ദാ​സ് ക​ട​യ്‌​ക്കോ​ട്ട് എ​ന്ന ക​ര്‍​ഷ​ക​ന്‍റെ വി​യ​ര്‍​പ്പും സ​മ​ര്‍​പ്പ​ണ​വു​മാ​ണ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് 25 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ദേ​വ​ദാ​സ് ആ​ഫ്രി​ക്ക​ന്‍ മാ​രി​ഗോ​ള്‍​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട 450 ചെ​ണ്ടു​മ​ല്ലി​ത്തൈ​ക​ള്‍ ന​ട്ട​ത്. കൃ​ഷി​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം തൈ​ക​ള്‍ ല​ഭി​ക്കാ​ന്‍ വൈ​കി. അ​തി​നാ​ൽ പൂ​ക്ക​ള്‍ വി​രി​ഞ്ഞ​ത് ഓ​ണം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​യി. ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മി​ക​ച്ച വി​പ​ണി​യും വ​രു​മാ​ന​വും ഇ​തോ​ടെ ന​ഷ്ടം. ന​ഷ്ടം മു​ന്നി​ല്‍​ക്ക​ണ്ടി​ട്ടും ത​ള​രാ​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ദേ​വ​ദാ​സി​ന്‍റെ അ​തി​ജീ​വ​നം. പൂ​ന്തോ​ട്ട​ത്തി​ന് കാ​വ​ലാ​യി പ​യ​റു​വ​ള്ളി​ക​ള്‍ പ​ട​ര്‍​ത്തി ജൈ​വ​വേ​ലി​യൊ​രു​ക്കി​യ ദേ​വ​ദാ​സ് പൂ​ക്ക​ള്‍​ക്കി​ട​യി​ല്‍ മു​ള​കും വെ​ണ്ട​യും ന​ട്ട് ഇ​ട​വി​ള​ക​ളി​ലൂ​ടെ ന​ഷ്ടം നി​ക​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്.
ചെ​ണ്ടു​മ​ല്ലി പൂ​ത്തു​ല​ഞ്ഞു നി​ല്‍​ക്കു​ന്ന മ​നോ​ഹ​ര​ദൃ​ശ്യം കാ​ണാ​നും ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. പൂ​ക്ക​ള്‍ പ​റി​ക്ക​രു​ത് എ​ന്ന ഒ​രൊ​റ്റ സ്‌​നേ​ഹ നി​ബ​ന്ധ​ന​യോ​ടെ വ​രു​ന്ന​വ​രെ​യെ​ല്ലാം ദേ​വ​ദാ​സ് പൂ​ങ്കാ​വ​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു.

മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള കൃ​ഷി വ​കു​പ്പി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ദേ​വ​ദാ​സി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. പൂ​ന്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up