x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ല്‍ പ​രീ​ക്ഷാ ഉ​ത്ത​ര​ക്ക​ട​ലാ​സും വീ​ടു​ക​ളി​ലെ വ​സ്തു​ക്ക​ളും

വെബ് ഡെസ്ക്
Published: September 17, 2026 04:33 AM IST | Updated: September 17, 2026 04:33 AM IST

പൂ​ക്കോ​ട്ടും​പാ​ടം പ​റ​മ്പ​യി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് പ​രി​ശോ​ധി​ക്കു​ന്നു.

പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട് തേ​ള്‍​പ്പാ​റ മ​ല​യോ​ര പാ​ത​യി​ലെ പ​റ​മ്പ സ്‌​കൂ​ള്‍ മേ​ഖ​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ഹ​രി​ത​ക​ര്‍​മ സേ​ന അം​ഗ​ങ്ങ​ള്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി നോ​ട്ടീ​സ് ന​ല്‍​കി.
മ​ദ്യ​ക്കു​പ്പി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ, ക​ട​ക​ളി​ല്‍ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് റോ​ഡ​രി​കി​ല്‍ ത​ള്ളി​യ​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 22 വാ​ര്‍​ഡു​ക​ളി​ലാ​യി 40 ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ത​രം​തി​രി​ച്ച് ഏ​ജ​ന്‍​സി​ക​ള്‍​ക്കും മ​റ്റും കൈ​മാ​റു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​ന് അ​മ​ര​മ്പ​ലം ഹ​രി​ത​ക​ര്‍​മ​സേ​ന​ക്ക് കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​റ​മ്പ ക​യ​റ്റ​ത്തി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​രം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​റു​ക​ളും വീ​ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യൂ​സ​ര്‍ ഫീ ​ന​ല്‍​കാ​ത്ത വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags : District News Nattuvishesham Exam answer sheets household items garbage heap

Recent News

Corehub Up